കട്ടിലില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാലുവയസുകാരി മരണത്തിന് കീഴടങ്ങി; യുകെയില്‍ മരിച്ച ഹെലന്‍ റോസിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ലണ്ടന്‍: യുകെയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാലുവയസുകാരി മരണത്തിന് കീഴടങ്ങി.
കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികില്‍സക്കിടെ മരിച്ചത്. നഴ്‌സറി വിദ്യാര്‍ഥിനി ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഹെലന്‍ കട്ടിലില്‍നിന്ന് താഴെ വീണത്. വ്യാഴാഴ്ച രാത്രി മുതല്‍ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികില്‍സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഹെലന്‍ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള നടപടികള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ഹെലന്‍ റോസ് യുകെയിലെത്തിയത്. ചിരിയും കളിയും നിറഞ്ഞ കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page