കാസര്‍കോട്: വയോധികയെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മണിയൂര്‍, ചര്‍ളക്കൈയിലെ പരേതനായ മഹാലിംഗ നായികിന്റെ ഭാര്യ സി പാര്‍വ്വതി (80)യാണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) രാവിലെ പത്തു മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് തൂങ്ങിയതെന്നു സംശയിക്കുന്നു. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
മക്കള്‍: ഐത്തമ്മ, അക്കയ്യ, ശ്രീധര നായിക്, വാസുനായിക്. മരുമക്കള്‍: ഗീത, പുഷ്പ, പരേതരായ അപ്പയ്യ നായിക്, മോഹനനായിക്.






