സൗഹൃദം സ്ഥാപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

പാലക്കാട്: സൗഹൃദം സ്ഥാപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാര്‍ഡനില്‍ പ്രിന്‍സി(46)യാണ് പിടിയിലായത്. ലക്കിടി സ്വദേശിയായ മുന്‍ റവന്യൂ ഉദ്യോഗസ്ഥനാണ് സര്‍വീസിലിരിക്കെ തട്ടിപ്പിന് ഇരയായത്. സൗഹൃദത്തിന്റെ പേരില്‍ ഇയാളുടെ പണവും മൊബൈല്‍ ഫോണുകളും അടക്കം പ്രതി കൈക്കലാക്കിയിരുന്നു. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പണം തട്ടുകയായിരുന്നു. യുവതി നിരവധി പേരെ സമാനമായ തട്ടിപ്പിനിരയാക്കിയെന്നും സൂചനയുണ്ട്. ഇരകളുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് സംശയമുണ്ട്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ റിമാന്‍ഡുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page