മാസപ്പടി കേസ്: ടി വീണയ്ക്ക് ഇ ഡി സമന്‍സ്; 12ന് ഹാജരാകണം

കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇ ഡി സമന്‍സയച്ചു. ജൂണ്‍ 12ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. സി എം ആര്‍ എല്‍ കമ്പനി എം ഡി ശശിധരന്‍ കര്‍ത്ത, ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം മറ്റു എട്ടുപേര്‍ക്കും ഇ ഡി സമന്‍സ് അയച്ചിട്ടുണ്ട്. ടി വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സി എം ആര്‍ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ …

ചെറുപുഴ-കാസര്‍കോട് ബസ് സര്‍വ്വീസ് തടസ്സപ്പെട്ടത് വര്‍ക്ക് ഷോപ്പിലുണ്ടായ കാലതാമസം മൂലം: ഉടമ

കാസര്‍കോട്: ചെറുപുഴ-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് രണ്ടു ദിവസം മുടങ്ങിയതു അറ്റകുറ്റപ്പണികള്‍ മൂലമായിരുന്നെന്നു ഉടമ കെ. മന്‍സൂര്‍ അറിയിച്ചു. ബസിന്റെ ബ്രേക്കുമായി ബന്ധപ്പെട്ട തകരാര്‍ പരിഹരിക്കുന്നതിനു വര്‍ക്ക് ഷോപ്പിലെത്തിച്ചെങ്കിലും ഏയ്ചര്‍ കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നു തകരാര്‍ പെട്ടെന്ന് മാറ്റിത്തരാന്‍ കഴിയാതിരുന്നതിനാലാണ് ഒരു ദിവസം കൂടി സര്‍വ്വീസ് മുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വീസ് ബസ് തകരാറാവുമ്പോള്‍ പകരം ഓടിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസും അറ്റകുറ്റപ്പണികള്‍ക്ക് ഇതേ വര്‍ക്ക് ഷോപ്പില്‍ത്തന്നെ നല്‍കിയിരുന്നെന്നുംഅതിന്റെ പണി പൂര്‍ത്തിയാകാതിരുന്നതിനാലാണ് പകരം ബസ് ഓടിക്കാന്‍ …

പാലത്തിന്റെ ഭാര പരിശോധന; നീലേശ്വരം പാലത്തിൽ ഇന്നും നാളെയും ഗതാഗതത്തിന് നിയന്ത്രണം, രാത്രി അടച്ചിടും, വാഹനങ്ങൾ വഴിതിരിച്ചുവിടും

കാസർകോട്: ദേശീയപാതയിലെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനയ്ക്കായി ഐഐടി ചെന്നൈ സംഘം എത്തി. ഇന്നും നാളെയും രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ പാലം അടച്ചിടും. വാഹനങ്ങൾ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ, ഓർച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംഗ്ഷൻ വഴി പോകണം. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാവുങ്കാൽ, കല്യാൺ റോഡ്, അമ്പലത്തുകര, ആലിൻകീഴിൽ, കോൺവന്റ് ജംഗ്ഷൻ വഴിയും …

ദരിദ്ര കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം

ന്യൂഡല്‍ഹി: ദരിദ്ര കുടുംബങ്ങൾക്ക് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം …

ട്രംപിന് തിരിച്ചടി; കുത്തനെ ഉയര്‍ത്തിയ എച്ച്–1ബി വീസഫീസ് യുഎസ് കോടതി റദ്ദാക്കി

വാഷിംഗ്ടൺ : എച്ച്–വണ്‍ബി വീസാ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. കഴിഞ്ഞ സെപ്റ്റംബറില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ട്രംപ് ഉയര്‍ത്തിയ വീസഫീസ് നിയമവിരുദ്ധമെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സോറോകിന്‍. ഇരുപത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ബൂസ്റ്റണ്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് ഉയര്‍ത്തിയ ഫീസ് കോടതി റദ്ദാക്കി. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള …

അമ്മായി അമ്മയും മരുമകനും ഒളിച്ചോടി വിവാഹിതരായി

കാൺപുർ: നാലുവർഷത്തെ തീവ്ര പ്രണയത്തിനൊടുവിൽ അമ്മായിഅമ്മയും മരുമകനും ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചു. തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നും തങ്ങൾക്ക് എല്ലാവരും അനുഗ്രഹം പകരണമെന്നും വിവാഹശേഷം സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റിൽ ഇവർ എല്ലാവരോടും അഭ്യർത്ഥിച്ചു. രജിസ്റ്റർ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഇരുവരുടെയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. യുപിയിലെ കാൻപൂർ ദേഹത്ത് ജില്ലയിലെ അക്ബർ പുരിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. നാലുവർഷം യുവാവിന്റെ ഭാര്യ പോലും അറിയാതെയായിരുന്നു ഇവരുടെ ഗാഢ പ്രണയം .തുടർന്നും അങ്ങനെ കഴിയാൻ …

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, ഇനി മീനുകൾക്ക് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ആണ് വലിയ പ്രതിസന്ധിയിൽ ആകുന്നത്. ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ള​ക്കി​യു​ള്ള ട്രോ​ളിംഗ് ​വല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തുന്നത്. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ടുവള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു.മത്സ്യബന്ധന …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു: നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്.​ഇറാൻ-ഇസ്രായേൽ സംഘർഷം വീണ്ടും ശക്തമാകുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്നും വീണ്ടും യുദ്ധത്തിലേക്ക് പോയാൽ ഇസ്രായേലിന് ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ വീണ്ടും ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് …