ബന്തടുക്ക, മാരിപ്പടുപ്പില്‍ റബ്ബര്‍ തോട്ടത്തില്‍ പുള്ളിമുറി; അരലക്ഷം രൂപയുമായി 6 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്ക, മാരിപ്പടുപ്പില്‍ റബ്ബര്‍ തോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ച് നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 49,740 രൂപയുമായി ആറു പേര്‍ അറസ്റ്റില്‍. ബന്തടുക്ക, ചിക്കണ്ടമൂല, കോട്ടപ്പദവില്‍ ഹൗസില്‍ കെ ജി അനില്‍ കുമാര്‍ (50), പനത്തടി, ചെറുപനത്തടി മലാംക്കുണ്ട്, അരിമണല്‍ ഹൗസിലെ എ ബി റോയി (50), ചെറുപനത്തടി, സെന്റ് മേരീസ് കോളേജിന് സമീപത്തെ പൂക്കമ്പെ ഹൗസിലെ പി എം ഷിബു (54), കരിവേടകം, മാരിപ്പടുപ്പ്, കുന്നേല്‍ ഹൗസില്‍ എന്‍ കെ പ്രകാശന്‍(49), ബന്തടുക്ക പെട്രോള്‍ പമ്പിനു സമീപത്തെ പി കെ അഷ്‌റഫ് (47), കള്ളാര്‍, കോളിച്ചാല്‍ പതിനെട്ടാം മൈല്‍, എ കെ ജി നഗറിലെ ബി വിനോദ് (41) എന്നിവരെയാണ് ബേഡകം എസ് ഐ സി എം സാബുവും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരു മണിയോടെയാണ് പുള്ളിമുറി കേന്ദ്രം പൊലീസ് വളഞ്ഞ് ചൂതാട്ടക്കാരെ പിടികൂടിയത്.
പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി രജീഷ്, സുഭാഷ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page