കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിന് നേരെ അക്രമം. ഷോപ്പുടമയായ യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. നിഖില്‍, അനൂപ് കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി 10 മണിയോടെ ബാര്‍ബര്‍ ഷോപ്പിന്റെ പൂട്ടും ബോര്‍ഡും നശിപ്പിക്കുകയും മറ്റൊരു ബോര്‍ഡ് എടുത്തു കൊണ്ടു പോകുകയും ചെയ്ത് 15000 രൂപയുടെ നഷ്ടം ഉണ്ടായെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കഴിഞ്ഞദിവസം പ്രസ്തുത ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. പ്രസ്തുത കേസില്‍ 16 കാരനായ ബാര്‍ബറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.






