23 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ 2 അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കാസര്‍കോട്ട്

കാസര്‍കോട്: കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ഒരു വീട്ടില്‍ കയറി 23.67 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ബണ്ട്വാള്‍ കോള്‍നാട് സ്വദേശികളും നിലവില്‍ കാസര്‍കോട് താമസിക്കുന്ന ഹമീദ്, ജാബിര്‍ എന്ന ജാബി(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 5 ന് ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പുഞ്ചലക്കട്ടെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ബെല്‍ത്തങ്ങാടി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സികെ രോഹിണി സി.കെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോഷണ കേസുകളില്‍ അന്വേഷണം നടത്തിയത്. സംഭവത്തില്‍ ഹമീദിനെ ആദ്യം പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതിയെ കുറിച്ചുള്ള വിവരം നല്‍കിയത്. പ്രതികള്‍ക്കെതിരെ ഉപ്പിനങ്ങാടി, ബണ്ട്വാള്‍ ടൗണ്‍, ബെല്‍ത്തങ്ങാടി എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെല്‍ത്തങ്ങാടി റൂറല്‍ സി.പി.ഐ ബി.എസ്.രവി, ഉപ്പിനങ്ങാടി റൂറല്‍ സി.പി.ഐ എച്ച്.ഇ നാഗരാജ്, പുഞ്ചലക്കാട്ടെ പി.എസ്.ഐ രാജേഷ് എന്നിവരും അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page