കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്നാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസര്‍കോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയില്‍ റോഡ് പിളര്‍ന്നു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന്‍ സമീപത്താണ് പൊയിനാച്ചി-ബന്തടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ വിള്ളല്‍ വീണത്. കനത്ത മഴയ്ക്കിടയില്‍ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. തൊട്ടുപിന്നാലെ അന്‍പതു മീറ്ററോളം ദൂരത്തില്‍ റോഡ് പിളര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. വിള്ളലില്‍ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. കനത്ത ഇടി പതിച്ചാണ് റോഡില്‍ വിള്ളല്‍ വീണതെന്നു സംശയിക്കുന്നു. എന്നാല്‍ മിന്നല്‍ അനുഭവപ്പെട്ടിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. ബസ് ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തായിരുന്നു സംഭവമെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page