41 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; 10 പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക ദാവന്‍ഗരയില്‍ 41 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ ജൂണ്‍ 3 ന് വൈകുന്നേരമാണ് സംഭവം നടന്നത്. അന്ന് വൈകുന്നേരം ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി വീട് വിട്ടിറങ്ങിയിരുന്നു. കരഞ്ഞ് കൊണ്ടുനടന്നു പോകുന്ന യുവതിയെ കണ്ട രണ്ട് യുവാക്കള്‍ വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ആശ്വസിപ്പിച്ചു. തുടര്‍ന്ന് ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി യുവതിക്കു നല്‍കി. ബോധരഹിതയായ യുവതിയെ യുവാക്കള്‍ ഗ്രാമത്തിലെ ഒരു ഫാമിലെ കെട്ടിടത്തിലെത്തിച്ചു. തുടര്‍ന്ന് പീഡനത്തിന് ഇരയാക്കി. മറ്റു എട്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ക്രൂരമായ പീഡനത്തിന് ഇരയായ യുവതിക്ക് അടുത്ത ദിവസമാണ് ബോധം വന്നത്. പിന്നീട് യുവതി നേരെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അപ്പോഴേയ്ക്കും പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ഗ്രാമവാസികള്‍ യുവതിയെ അറിയിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മദ്യപിച്ച അവസ്ഥയില്‍ തന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയെന്നും യുവതി ആരോപിച്ചു. കേസിലെ 10 പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 70, 77, 190 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദാവന്‍ഗരെ പൊലീസ് സൂപ്രണ്ട് ശേഖര്‍ എച്ച് ടി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page