ഒരു തണൽ നടാം; ലോക പരിസ്ഥിതി ദിനം:പടുപ്പ് ഹോമിയോ ഡിസ്പെൻസറി പരിസരത്ത് മരത്തൈകൾ നട്ടു

പടുപ്പ്: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ജീവനം ജൈവ വൈവിധ്യസമിതി ,കുറ്റിക്കോൽ പഞ്ചായത്ത് ബി. എം. സി, ഹോമിയോ ഡിസ്പെൻസറി ജീവനക്കാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരു തണൽ നടാം പരിപാടി സംഘടിപ്പിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ടി.കെ മനോജ് പരിസ്ഥിതി സന്ദേശം കൈമാറി.യോഗത്തിൽ സന്തോഷ് അരമന ടി.സി , വൈഷ്ണവി, രതീശൻ എം. വി ,ശാലിനി സുരേഷ്, സൗമ്യ മോഹൻ,കെ.സി.ബാലകൃഷ്ണൻ , എച്ച് എം.സി അംഗം കെ. എൻ …

യുവകലാസാഹിതി പരിസ്ഥിതി സന്ദേശ യാത്ര തുടങ്ങി

കാസർകോട്:യുവകലാസാഹിതിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സന്ദേശ യാത്ര കാസർകോട്ട് മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിൽ പരശുറാം എക്സ്പ്രസ്സിലാണ് പ്രവർത്തകർ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുക. ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന ലഘുലേഖ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ബിനു ഉദ്ഘാടകനിൽ നിന്നും ഏറ്റുവാങ്ങി.പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ വേണ്ടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട ആദിവാസികളെ ഉന്മൂലനം ചെയ്യുകയും, വികസനത്തിൻ്റെയും ഖനനത്തിൻ്റെയും പേരിൽ മനഷ്യരാശിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുമാണെന്ന് ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് …

ജൂൺ 5 ലോക പരിസ്ഥിതി ദിനം: നല്ല ഭാവിക്കായി ഭൗമ പരിസ്ഥിതി സംരക്ഷിക്കാം

സുനിൽ കുമാർ കരിച്ചേരി ( ജിഎച്ച് എസ് എസ് ചന്ദ്രഗിരിയിലെ ഹയർ സെക്കണ്ടറി ജിയോളജി അധ്യാപകൻ) ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആചരിക്കപ്പെടുന്നു. 1972 ൽ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്നും മണ്ണിനും ജലത്തിനും വായുവിനും സംരക്ഷണം നൽകാതെ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാനാവില്ലെന്നും ലോക പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. …

1200 ൽ 1199 മാർക്ക്:കെ വരലക്ഷ്മിയെഎ കെ എസ് ടി യു അനുമോദിച്ചു

കാഞ്ഞങ്ങാട്: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1199 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ഹോസ്ദൂർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിദ്യാർത്ഥിനി പുല്ലൂർ കേദാരത്തിലെ കെ വരലക്ഷ്മിയെ എകെഎസ്ടിയു നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. എകെ എസ്ടിയു നേതാക്കളായ സുനിൽകുമാർ കരിച്ചേരി, ടി എ അജയകുമാർ, ഒ പ്രതീഷ് എന്നിവർ ഉപഹാരം കൈമാറി. എ കെ എസ് ടി യു അംഗം സംഗീതാധ്യാപകൻ ടി പി സോമശേഖരൻ്റേയും കെ സിന്ധുവിൻ്റേയും മകളാണ് വരലക്ഷ്മി.

ചള്ളങ്കയം സ്കൂളിൽ അധ്യാപകനെതിരെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം

കുമ്പള:ധർമത്തടുക്കചള്ളങ്കയം എം ഐ എ എൽ പി സ്കൂൾ അധ്യാപകൻ കെ. വി. ജയ പ്രസാദിനെതിരെ വീണ്ടും രക്ഷിതാക്കൾ പ്രതിഷേധാവുമായി രംഗത്ത്. ഡി.ഇ.ഒ.യുടെ ഉത്തരവ് പ്രകാരം ഇദ്ദേഹത്തെ ഹാജർ രേഖപ്പെടുത്താർ അനുവദിച്ചത് ബദിയടുക്ക പൊലീസ്‌ സംഘം എത്തിയാണെന്നു പറയുന്നു. പ്രവേശനോത്സവത്തിനുശേഷം ഇദ്ദേഹം പിന്നീട് ഇന്നാണ് സ്കൂളിലെത്തിയതെന്നു രക്ഷിതാക്കൾ അറിയിച്ചു. കുട്ടികളെ ക്ലാസ്സ്‌ റൂമിൽ പൂട്ടിയിടുക, കക്കൂസിൽ പോകാൻ സമ്മതം ചോദിക്കുന്ന കുട്ടികളെ വിടാതിരിക്കുക, തുടങ്ങിയ പരാതികളെ ത്തുടർന്നു അധ്യാപകനെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ നീട്ടിയില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ …

ചെമ്മനാട്ടെ ടി ബാലകൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട് :ചെമ്മനാട്ടെ മികച്ച കർഷകൻ മുത്തനാട് തുളിച്ചേരി ബാലകൃഷ്ണൻ നായർ (75) അന്തരിച്ചു. തുളിച്ചേരി കല്ല്യായണി അമ്മയുടേയും പാലോത്ത് മാവില കണ്ണൻ നമ്പ്യാരുടേയും ഏക മകനാണ്. മക്കൾ: എം ലതിക ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മുളിയാർ), ബി പ്രവീൺ കുമാർ ( ഫീൽഡ് അസി), , എം പ്രജിത.എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി, രാവണീശ്വരത്തെ എൻ ജിഷിത, നീലേശ്വരത്തെ ജ്യോതിഷൻ രാമചന്ദ്രൻ മരുമക്കളാണ്.

ആർ.ടി.ഒ.ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു , പണം ഒളിപ്പിച്ചു വച്ചിരുന്നത് വരാന്തയിലെ ചെടിച്ചട്ടിയിൽ !

കാസർകോട്: ജില്ലയിലെ വിവിധ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും മിന്നൽ പരിശോധന നടത്തി. പണവും രേഖകളും പിടികൂടി. ക്രമക്കേടുകളും കണ്ടെത്തി. കാസർകോട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17,150രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട 24 ഓളം …

ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്ക് വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. പിന്നാലെ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ഡെപ്യൂട്ടി കലക്ടര്‍ പല സ്ഥങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ ഉദ്യോഗസ്ഥന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും …

ട്രെയിൻ കാത്തിരിപ്പ് മുറിയില്‍ നിന്നു യുവതിയുടെ ഐ ഫോണ്‍ മോഷണം പോയി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ കാത്തിരിപ്പ് മുറിയില്‍ നിന്നു യുവതിയുടെ ഐ ഫോണ്‍ മോഷണം പോയി. 1,68,000 രൂപ വില വരുന്ന ഐഫോണും 17 പ്രോമാക്‌സ് എന്ന മറ്റൊരു ഫോണുമാണ് മോഷണം പോയത്.മലപ്പുറം, അരീക്കോട്ടെ കെ ബീന (42)യുടെ ഫോണുകളാണ് മോഷണം പോയത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തു.

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസ്സിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടികളുമായോ ശിശുവികസന പദ്ധതി ഓഫീസുകളുമായോ ബന്ധപ്പെടണം .

എസ്.ജെ. സൂര്യയുടെ ‘കില്ലര്‍’ സിനിമയുടെ സെറ്റില്‍ അപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ചെന്നൈ: നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ കില്ലര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയിലെ പെരമ്പൂരിലെ ബിന്നി മില്‍സില്‍ നടന്ന അപകടത്തില്‍ 26 കാരനായ ക്രൂ അംഗം മദന്‍ ആണ് മരിച്ചത്. ബോംബ് സ്‌ഫോടന സീക്വന്‍സിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണ സ്ഥലത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ ദിനകരന്‍, സൂര്യ, …

തിരുച്ചിറപ്പള്ളിയില്‍ 14 കാരിയെ കാറില്‍ കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ചു

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 14 കാരിയെ കാറില്‍ കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ചതായി പരാതി. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്നിരുന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കാര്‍ ഡ്രൈവറായ ശിവകാശി സ്വദേശി മാരി ശെല്‍വത്തിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് തിരുച്ചിറപ്പള്ളിയില്‍ ഒരു ഓട്ടവുമായെത്തിയതാണ് മാരി ശെല്‍വം . തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റുകയും മദ്യവും മറ്റ് ലഹരി …

റിമാന്റ് തടവുകാരന്റെ മരണത്തില്‍ പരാതിയുമായി കുടുംബം; ജയിലിലെ മര്‍ദ്ദനത്തില്‍ മരിച്ചതാണെന്ന് ആരോപണം

തൃശൂര്‍: റിമാന്റ് തടവുകാരന്റെ മരണത്തില്‍ പരാതിയുമായി കുടുംബം രംഗത്തെത്തി. പുലക്കാട്ടുകര സ്വദേശി രേഷ് ബാബുവിന്റെ(36) മരണത്തിലാണ് കുടുംബം പരാതിയുമായി എത്തിയത്. മെയ് 16 ന് മോഷണക്കുറ്റത്തിനാണ് രേഷ് ബാബുവിനെ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്. പുലക്കാട്ടുകരയില്‍ വച്ച് വഴിയാത്രക്കാരന്റെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ പിടികൂടുന്നത്. രേഷ് ബാബുവിനൊപ്പം മറ്റ് നാലുപേരും ഉണ്ടായിരുന്നു. രണ്ടുദിവസം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രേഷ് ബാബുവിനെ പിന്നീട് റിമാന്‍ഡ് തടവുകാരനായി ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് രേഷ് ബാബുവിനെ മെയ് …

ദേശീയപാത: സര്‍വീസ് റോഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ദേശീയപാത വഴി മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പല ബസുകളും സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ദേശീയപാതയിലൂടെ കടന്നുപോവുന്നത് വഴി വിദ്യാര്‍ത്ഥികളും വ്യാപാരികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എസ്.എം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് …

കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ

പയ്യന്നൂര്‍: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തളിപ്പറമ്പ്, കുറുമാത്തൂര്‍ യു പി സ്‌കൂളിനു സമീപത്തെ കെ പി മുസ്തഫയുടെ കുടുംബത്തിലെ എട്ടുപേര്‍ക്കാണ് വിഷബാധയേറ്റത്. മുസ്തഫയുടെ മക്കളായ സമീന, റിസ്‌വാന, മകന്റെ ഭാര്യ ചെങ്ങളായിയിലെ റാസില, അഞ്ചുപേരക്കുട്ടികള്‍ എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ സമീന റിസ്‌വാന, റാസില എന്നിവരും മക്കളും തളിപ്പറമ്പിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.12 പേരടങ്ങിയ കുടുംബം കഴിഞ്ഞ ശനിയാഴ്ച രാത്രി തളിപ്പറമ്പ് മദ്രസയ്ക്കു സമീപത്തെ ഒരു റസ്റ്റോറന്റില്‍ നിന്നാണ് മന്തി കഴിച്ചത്. സംഭവത്തില്‍ കുടുംബം …

ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടാത്തതിനെ തുടര്‍ന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു. മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വേനല്‍ അവധിക്ക് കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടില്‍ എത്തിയപ്പോഴാണ് ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കുട്ടിയെ കടിച്ചത്. വിനോദയാത്ര പോകാന്‍ അമ്മവീട്ടില്‍ എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. അതിനിടെയാണ് കുഞ്ഞിന് പാമ്പുകടിയേറ്റത്. ഇന്ത്യയില്‍ ഇതിന്റെ …

ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു. മണ്ണാര്‍ക്കാട് തച്ചമ്പാറ അരപ്പാറ റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന ദേശബന്ധു ഹയര്‍സെക്കന്റി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് കുട്ടികളെല്ലാം സീറ്റിലിരിക്കുകയായിരുന്നു. ഡോര്‍ തെറിച്ചുവീണ ഇടത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അപകടം. മറ്റൊരു സ്‌കൂളില്‍ നിന്ന് അടിയന്തര ആവശ്യത്തിനായി കൊണ്ടുവന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. നിരവധി കുട്ടികളും വഴിയാത്രക്കാരും …

പറമ്പിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു

കാസര്‍കോട്: പറമ്പിലെ ഷെഡിൽ അവശ നിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു. ചന്തേരയിലെ തുളുവന്‍ പാറു- പരേതനായ വെങ്ങാട്ട് അമ്പു ദമ്പതികളുടെ മകന്‍ ടി രവീന്ദ്രന്‍ (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ കാണാനില്ലാതിരുന്ന രവീന്ദ്രനെ വ്യാഴാഴ്ച രാവിലെയാണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടപ്പെട്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രവീന്ദ്രന്‍. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: പി ശ്യാമള(നീലേശ്വരം). മക്കള്‍: പി ഷാലു, പി ഷാരൂണ്‍. സഹോദരി: ടി …