യുവകലാസാഹിതി പരിസ്ഥിതി സന്ദേശ യാത്ര തുടങ്ങി

കാസർകോട്:യുവകലാസാഹിതിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സന്ദേശ യാത്ര കാസർകോട്ട് മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിൽ പരശുറാം എക്സ്പ്രസ്സിലാണ് പ്രവർത്തകർ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുക. ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന ലഘുലേഖ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ബിനു ഉദ്ഘാടകനിൽ നിന്നും ഏറ്റുവാങ്ങി.പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ വേണ്ടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട ആദിവാസികളെ ഉന്മൂലനം ചെയ്യുകയും, വികസനത്തിൻ്റെയും ഖനനത്തിൻ്റെയും പേരിൽ മനഷ്യരാശിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുമാണെന്ന് ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ ചന്ദ്രശേഖരൻ പറഞ്ഞു.ഭൂമിയുടെയും മനുഷ്യരാശിയുടേയും സംരക്ഷണത്തിന് ലോകത്താകമാനം പ്രതിഷേധം ഉയന്നുവരുന്ന ഘട്ടത്തിൽ യുവകലാസാഹിതി മുന്നോട്ട് വെക്കുന്ന ആശയം ആശാവഹമാണെന്നും  അദ്ദേഹം പറഞ്ഞു.പരശുറാം എക്സ്പ്രസ്സിൽ കാസർകോട് നിന്നും ആരംഭിക്കുന്ന ജാഥയിൽ 12 സ്ഥിരാംഗങ്ങളുണ്ടാവും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണനാണ് ജാഥാ ലീഡർ. ഉദ്ഘാടന യോഗത്തിൽ യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ് രാഘവൻ മാണിയാട്ട് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന.സെക്രട്ടറിഡോ.ഒ.കെ.മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.ബാബു, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കരുവട്ടൂർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.സോയ, സുനിൽ കരിച്ചേരി, ഷെരീഫ് കുരിക്കൾ, പപ്പൻ കുഞ്ഞിമംഗലം , ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ,ഹാരീസ് ബേക്കൽ പ്രസംഗിച്ചു.സുനിത കരിച്ചേരി, രാമചന്ദ്രൻ കയ്യൂർ കവിത അവതരിപ്പിച്ചു. സാംസ്കാരിക നായകരും എഴുത്തുകാരും യുവകലാസാഹിതി പ്രവർത്തകരും  ജില്ല കേന്ദ്രങ്ങളിൽ നിന്നും ട്രെയിനിൽ ജാഥാംഗങ്ങളോടൊപ്പം ചേർന്നു. ജാഥ വൈകിട്ടു തിരുവനന്തപുരത്തു സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page