തിരുവനന്തപുരം:അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസ്സിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടികളുമായോ ശിശുവികസന പദ്ധതി ഓഫീസുകളുമായോ ബന്ധപ്പെടണം .







