ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു. മണ്ണാര്‍ക്കാട് തച്ചമ്പാറ അരപ്പാറ റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന ദേശബന്ധു ഹയര്‍സെക്കന്റി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് കുട്ടികളെല്ലാം സീറ്റിലിരിക്കുകയായിരുന്നു. ഡോര്‍ തെറിച്ചുവീണ ഇടത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അപകടം.

മറ്റൊരു സ്‌കൂളില്‍ നിന്ന് അടിയന്തര ആവശ്യത്തിനായി കൊണ്ടുവന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. നിരവധി കുട്ടികളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലാണ് ഡോര്‍ തെറിച്ചുവീണത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page