കുമ്പള:ധർമത്തടുക്കചള്ളങ്കയം എം ഐ എ എൽ പി സ്കൂൾ അധ്യാപകൻ കെ. വി. ജയ പ്രസാദിനെതിരെ വീണ്ടും രക്ഷിതാക്കൾ പ്രതിഷേധാവുമായി രംഗത്ത്. ഡി.ഇ.ഒ.യുടെ ഉത്തരവ് പ്രകാരം ഇദ്ദേഹത്തെ ഹാജർ രേഖപ്പെടുത്താർ അനുവദിച്ചത് ബദിയടുക്ക പൊലീസ് സംഘം എത്തിയാണെന്നു പറയുന്നു. പ്രവേശനോത്സവത്തിനുശേഷം ഇദ്ദേഹം പിന്നീട് ഇന്നാണ് സ്കൂളിലെത്തിയതെന്നു രക്ഷിതാക്കൾ അറിയിച്ചു. കുട്ടികളെ ക്ലാസ്സ് റൂമിൽ പൂട്ടിയിടുക, കക്കൂസിൽ പോകാൻ സമ്മതം ചോദിക്കുന്ന കുട്ടികളെ വിടാതിരിക്കുക, തുടങ്ങിയ പരാതികളെ ത്തുടർന്നു അധ്യാപകനെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ നീട്ടിയില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ നിന്നു മാറ്റുമെന്നു അധികൃതർക്കു പരാതി നൽകുമെന്നു രക്ഷിതാക്കൾ മുന്നറിയിച്ചിട്ടുണ്ടെന്നു പറയുന്നു.ഇയാൾക്കെതിരെ മറ്റു പരാതികളുമുണ്ടെന്നും പരാതിയുണ്ട്.






