ഒരു തണൽ നടാം; ലോക പരിസ്ഥിതി ദിനം:പടുപ്പ് ഹോമിയോ ഡിസ്പെൻസറി പരിസരത്ത് മരത്തൈകൾ നട്ടു

പടുപ്പ്: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ജീവനം ജൈവ വൈവിധ്യസമിതി ,കുറ്റിക്കോൽ പഞ്ചായത്ത് ബി. എം. സി, ഹോമിയോ ഡിസ്പെൻസറി ജീവനക്കാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരു തണൽ നടാം പരിപാടി സംഘടിപ്പിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ടി.കെ മനോജ് പരിസ്ഥിതി സന്ദേശം കൈമാറി.യോഗത്തിൽ സന്തോഷ് അരമന ടി.സി , വൈഷ്ണവി, രതീശൻ എം. വി ,ശാലിനി സുരേഷ്, സൗമ്യ മോഹൻ,കെ.സി.ബാലകൃഷ്ണൻ , എച്ച് എം.സി അംഗം കെ. എൻ രാജൻ, യോഗ ഇൻസ്ട്രക്ടർ വീണ കെപ്രസംഗിച്ചു. ഹോമിയോ ആശുപത്രി വളപ്പിൽ ഔഷധ ഫലവൃക്ഷ തോട്ടം സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി പതിമുഖം, പൂവരശ് , സീതപ്പഴം, കുവളം, വേപ്പ്, നെല്ലി. മുള തുടങ്ങി മുപ്പതോളം തൈകൾ നട്ടുപിടിപ്പിച്ചു തമ്പാൻ കെ മീയ്യ ങ്ങാനം അധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി വി.എസ് ,ശശി പി വി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page