ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടാത്തതിനെ തുടര്‍ന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു. മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

വേനല്‍ അവധിക്ക് കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടില്‍ എത്തിയപ്പോഴാണ് ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കുട്ടിയെ കടിച്ചത്. വിനോദയാത്ര പോകാന്‍ അമ്മവീട്ടില്‍ എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. അതിനിടെയാണ് കുഞ്ഞിന് പാമ്പുകടിയേറ്റത്. ഇന്ത്യയില്‍ ഇതിന്റെ ആന്റിവെനം ലഭ്യമായിരുന്നില്ല. ഡോക്ടര്‍മാര്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page