ആർ.ടി.ഒ.ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു , പണം ഒളിപ്പിച്ചു വച്ചിരുന്നത് വരാന്തയിലെ ചെടിച്ചട്ടിയിൽ !

കാസർകോട്: ജില്ലയിലെ വിവിധ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും മിന്നൽ പരിശോധന നടത്തി. പണവും രേഖകളും പിടികൂടി. ക്രമക്കേടുകളും കണ്ടെത്തി. കാസർകോട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17,150രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ ആർടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണൻ കാസർകോട്ടെയും ഇൻസ്പെക്ടർ നാരായണൻ കാഞ്ഞങ്ങാട്ടെയും റെയ്ഡിനു നേതൃത്വം നൽകി.കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു വെള്ളരിക്കുണ്ടിലെ പരിശോധന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page