കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ

പയ്യന്നൂര്‍: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തളിപ്പറമ്പ്, കുറുമാത്തൂര്‍ യു പി സ്‌കൂളിനു സമീപത്തെ കെ പി മുസ്തഫയുടെ കുടുംബത്തിലെ എട്ടുപേര്‍ക്കാണ് വിഷബാധയേറ്റത്. മുസ്തഫയുടെ മക്കളായ സമീന, റിസ്‌വാന, മകന്റെ ഭാര്യ ചെങ്ങളായിയിലെ റാസില, അഞ്ചുപേരക്കുട്ടികള്‍ എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ സമീന റിസ്‌വാന, റാസില എന്നിവരും മക്കളും തളിപ്പറമ്പിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
12 പേരടങ്ങിയ കുടുംബം കഴിഞ്ഞ ശനിയാഴ്ച രാത്രി തളിപ്പറമ്പ് മദ്രസയ്ക്കു സമീപത്തെ ഒരു റസ്റ്റോറന്റില്‍ നിന്നാണ് മന്തി കഴിച്ചത്. സംഭവത്തില്‍ കുടുംബം തളിപ്പറമ്പ് നഗരസഭയ്ക്ക് പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page