ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫേസ്ബുക്ക് വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. പിന്നാലെ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ഡെപ്യൂട്ടി കലക്ടര്‍ പല സ്ഥങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ ഉദ്യോഗസ്ഥന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കി. സമാനമായ ആരോപണങ്ങളില്‍ നേരത്തെയും ഇദ്ദേഹം അച്ചടക്കനടപടി നേരിട്ടിട്ടുണ്ടെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page