മൊഗ്രാലിലെ സ്വകാര്യ ബസുടമ നസീര്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ പ്രവാസിയും സ്വകാര്യ ബസ് ഉടമയുമായ മൊഗ്രാല്‍, റഹ്‌മത്ത് നഗറിലെ നൈമ മന്‍സിലില്‍ നസീര്‍ എന്ന നജ്ജു (50) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന നൈമ ബസുടമയാണ്. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: മിസ്‌രിയ്യ, നുഹുമാന്‍, നുഫ, നൂറ. സഹോദരങ്ങള്‍: നിസാര്‍, ഷബീര്‍.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കാട്ടാന തകര്‍ത്തു

ഇടുക്കി : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കാട്ടാന തകര്‍ത്തു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ വിനായകന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് പടയപ്പ എന്ന കാട്ടാന തകര്‍ത്തത്. കൊമ്പ് കൊണ്ട് കാര്‍ നീക്കിയശേഷം കാലുകൊണ്ട് തകര്‍ക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പടയപ്പ കഴിഞ്ഞ കുറച്ചു ദിവസമായി നാട്ടിലിറങ്ങി നടക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനയെ കാട്ടില്‍ തിരിച്ചയക്കാനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നു ഇവര്‍ ആവശ്യപ്പെടുന്നു. പടയപ്പ നാട്ടിലെത്തിയതോടെ തങ്ങള്‍ ഭയന്ന് കഴിയുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഓപ്പറേഷന്‍ തൂഫാന്‍: കഞ്ചാവുമായി ജ്യോത്സ്യന്‍ പിടിയില്‍;കഞ്ചാവ് കണ്ടെടുത്തത് ജ്യോതിഷാലയത്തില്‍ നിന്ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നു കഞ്ചാവു പിടികൂടി. സംഭവത്തില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ജ്യോതിഷാലയം നടത്തിപ്പുകാരനും ജ്യോത്സ്യനുമായ കാങ്കോല്‍, വടശ്ശേരിയിലെ പി. ശ്രീനാഥി(41)നെ അറസ്റ്റു ചെയ്തു.ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ഇന്നലെ (ബുധന്‍)വൈകുന്നേരമാണ് എസ്‌ഐ പിവി അനുശ്രീയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘം ജ്യോതിഷാലയത്തില്‍ പരിശോധന നടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് . കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് …

പുത്തിഗെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത്നിന്ന് മരങ്ങള്‍ മുറിച്ചു കടത്തി; സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു, പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. സെക്രട്ടറി സുധീഷ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട് വില്ലേജില്‍ കൊര്‍ണ്ണക്കണ്ടത്ത് പഞ്ചായത്ത് അധീനതയിലുള്ള തോടിന്റെ കരയില്‍ ഉണ്ടായിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള മാവ്, പാല, അക്വേഷ്യ മരങ്ങളാണ് മുറിച്ചു കടത്തിയതെന്നു പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറഞ്ഞു. മെയ് 26ന് ആണ് മരം മുറിച്ചു കടത്തിയതെന്നു സംശയിക്കുന്നു. തോട്ടിനു സമീപത്ത് സ്വകാര്യ …

എഡിഎം നവീന്‍ബാബുവിന്റെ മരണം:കേസ് സിബിഐക്ക് വിട്ടു; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ടു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.2024ഒക്ടോബര്‍ 15ന് പുലര്‍ച്ചെയാണ് നവീന്‍ബാബുവിനെ കണ്ണൂര്‍, പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന്റെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ വൈകിയതിന്റെ പേരില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പരസ്യമായി ആക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് …

പ്രതിപക്ഷം : നേതാവും ഉപനേതാവും സി.പി.എം. തന്നെ ; അതാണു പാരമ്പര്യമെന്നു ഗോവിന്ദൻ;ഇടഞ്ഞ് സി.പി.ഐ.

തിരുവനന്തപുരം: സംസ്ഥാനനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചു സി.പി.എം – സി.പി.ഐ. സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടു. സി.പി.ഐ.ക്കിപ്പോൾ പ്രതിപക്ഷ നേതൃത്വസ്ഥാനം എന്തിനാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാഞ്ഞു. നിയമസഭയിൽ 13 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോൾ പോലും സി.പി.ഐ. ഈ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ആ പാർട്ടിക്കു എട്ട് എം.എൽ.എമാരേയുള്ളു.മാത്രമല്ല, ഇടതുമുന്നണി നിയമസഭാ കക്ഷിയിൽ ഇത്രയും കാലം നേതാവ്,ഉപനേതാവ് സ്ഥാനങ്ങൾ വഹിച്ചിട്ടു ള്ളത് സി.പി.എം. ആണെന്നു അദ്ദേഹം എടുത്തു …

സംസ്ഥാന സാമ്പത്തിക സ്ഥിതി: ധവളപത്രം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കും.ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വരുമാനം, ചെ​ല​വ് , വ​രു​മാ​ന​ച്ചോ​ർ​ച്ച, നി​കു​തി പി​രി​വി​ലെ വീ​ഴ്ച​ക​ൾ തു​ട​ങ്ങി​യ ധ​വ​ള​പ​ത്ര​ത്തി​ൽ വെളിപ്പെടുത്തും. ഇതിനു പുറമെകേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം, ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റിലെ വീ​ഴ്ച​ക​ൾ തുടങ്ങിയവയും ധവളപത്രം വിശദമാക്കും. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റിയായിരുന്ന കെ.​എം. ച​ന്ദ്ര​ശേ​ഖ​രന്റെ നേതൃത്വത്തിലുള്ള സ​മി​തി​യാ​ണ് ധ​വ​ള​പ​ത്രം ത​യ്യാറാ​ക്കി​യ​ത്.രാവിലെ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ധ​വ​ള​പ​ത്രം അ​വലോകനം ചെയ്യും. യു.ഡി.എഫ് …

ഇന്നത്തെ പ്രധാന വാർത്തകൾ​

​കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇറാനെതിരെ നിലപാട് കടുപ്പിച്ച കുവൈറ്റ്, 24 മണിക്കൂറിനകം രാജ്യം വിടാൻ ഇറാനിയൻ നയതന്ത്രജ്ഞർക്ക് ഉത്തരവ് നൽകി. ഇതിനിടെ ഇറാൻ പ്രസിഡന്റിന്റെ രാജിവാർത്തകളെക്കുറിച്ചുള്ള ഗൂഢാലോചനകളും ചർച്ചയാകുന്നുണ്ട്. ​ലെബനനിൽ വീണ്ടും അധിനിവേശവും ആക്രമണവും.​സമാധാന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ലെബനന്റെ തന്ത്രപ്രധാനമായ കാവൽക്കോട്ടയായിരുന്ന …