കാസര്‍കോട്: പറമ്പിലെ ഷെഡിൽ അവശ നിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു. ചന്തേരയിലെ തുളുവന്‍ പാറു- പരേതനായ വെങ്ങാട്ട് അമ്പു ദമ്പതികളുടെ മകന്‍ ടി രവീന്ദ്രന്‍ (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ കാണാനില്ലാതിരുന്ന രവീന്ദ്രനെ വ്യാഴാഴ്ച രാവിലെയാണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടപ്പെട്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രവീന്ദ്രന്‍. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: പി ശ്യാമള(നീലേശ്വരം). മക്കള്‍: പി ഷാലു, പി ഷാരൂണ്‍. സഹോദരി: ടി സുജാത.






