ദേശീയപാത: സര്‍വീസ് റോഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ദേശീയപാത വഴി മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പല ബസുകളും സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ ദേശീയപാതയിലൂടെ കടന്നുപോവുന്നത് വഴി വിദ്യാര്‍ത്ഥികളും വ്യാപാരികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എസ്.എം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗമായ അസീസ് കളത്തൂരിനെ സമ്മേളനം അനുമോദിച്ചു. ഇഖ്ബാല്‍ യുവര്‍ ചോയ്‌സ്, പി.ബി അബ്ദുല്‍ റഹ്മാന്‍, ഗോപി തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ കുന്നില്‍ സ്വാഗതവും ജഗദീഷ് ആചാര്യ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എസ്.എം നൂറുദ്ദീന്‍ (പ്രസി.). ജാബിര്‍ കുന്നില്‍ (ജന. സെക്ര.). ജഗദീഷ് ആചാര്യ (ട്രഷ.). മൊയ്തീന്‍ ബി.എ, ഇഖ്ബാല്‍ യുവര്‍ ചോയ്‌സ് (വൈ.പ്രസി.), മുസ്തഫ ആസാദ്, മുനീര്‍ മൊഗര്‍ (ജോ.സെക്ര.), രാമഷെട്ടി ബെദ്രടുക്ക, ലത്തീഫ് കോട്ടക്കുന്ന്, തിമ്മപ്പ മജല്‍, അബ്ദുല്ല (എക്‌സി.അംഗങ്ങള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page