ഇടിമിന്നൽ ; ഉദിനൂരിൽ വീടിന് തീപ്പിടിച്ചു

തൃക്കരിപ്പൂർ : കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ ഉദിനൂരിൽ വീടിന് തീപ്പിടിച്ചു. ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. ഉദിനൂർ മുക്കിലെ എ.വി ബാബുരാജിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ സ്വീകരണ മുറിയിൽ ഉണ്ടായിരുന്ന ഇൻവെർട്ടർ, ടെലിവിഷൻ, ഫാൻ, ഇന്റർനെറ്റ് സംവിധാനം എന്നിവ പൂർണമായും സോഫ സെറ്റ് ഭാഗിക മായും കത്തിനശിച്ചു. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വിദ്യാർത്ഥിയായ ബാബുരാജിന്റെ മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോളാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.പിന്നീട് സമീപവാസികളുടെ സഹായത്തോടെ തീ …

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിസഭയിലേക്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഭരണ ഘടന ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി.പരമേശ്വര ഉപമുഖ്യന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി …

മൈലാട്ടിയില്‍ പേപ്പട്ടി; നിരവധി തെരുവുനായകള്‍ക്ക് കടിയേറ്റു

കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ മൈലാട്ടിയില്‍ പേപ്പട്ടി . എവിടെ നിന്നോ എത്തിയ പേപ്പട്ടി മൈലാട്ടി സബ്‌സ്റ്റേഷന് പരിസരത്തെ നിരവധി തെരുവുനായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. കണ്ണില്‍ കണ്ട നായ്ക്കളെയെല്ലാം കടിച്ച പേപ്പട്ടി എങ്ങോട്ട് പോയ തെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പഞ്ചായത്തംഗം പി ലക്ഷ്മി ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. മൃഗാശുപത്രിയുമായി ബന്ധപ്പെടുകയും ചെയ്തു. നാളെ അലഞ്ഞു തിരയുന്ന നായ്ക്കള്‍ ഉള്‍പ്പെടെ പരിസരത്തെ എല്ലാ നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് അധികൃതരുടെ ആലോചന. പേപ്പട്ടിയെത്തിയത് നാടിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ (സിഐടിയു)20-ാം സംസ്ഥാന സമ്മേളനം ജൂണ്‍ കാസര്‍കോട്ട്

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 20-ാം സംസ്ഥാന സമ്മേളനം ജൂണ്‍ 4,5,6 തിയതികളിലായി കാസര്‍കോട് വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടക്കും.സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ 4ന് രാവിലെ 10ന് കയ്യൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന പതാക – കൊടിമര ജാഥ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ സുധാകരന്‍ ജാഥാ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം എം വി സഹദേവന്‍ മാനേജരുമായ ജാഥയ്ക്ക് 2 മണിക്ക് …

തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റു; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ സജുമോനെയാണ് റൂറല്‍ എസ്.പി സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ അനുമതിയില്ലാതെയാണ് എ.എസ്.ഐ ബൈക്ക് വിറ്റത്. മുളന്തുരുത്തി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനാപകടക്കേസിലെ തൊണ്ടിമുതലായ ബൈക്കാണ് ഇത്. ഒന്‍പത് മാസത്തോളമായി സ്റ്റേഷന്‍ പരിസരത്ത് ഈ ബൈക്ക് സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു. സംഭവം പുറത്തായതോടെ സ്‌പെഷല്‍ ബ്രാഞ്ച് രഹസ്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചു. …

നെടുമ്പാശ്ശേരി- ബഹ്‌റൈന്‍ വിമാനം റദ്ദാക്കി; യാത്രക്കാരെ വിമാനത്താവളത്തില്‍ ഇറക്കി

കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ബഹ്‌റൈനിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. സംഘര്‍ഷത്തിന് പിന്നാലെ ബഹ്‌റൈന്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. ബഹ്റൈനിലെ ജനവാസ മേഖലകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ വീണ്ടും ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. …

ഗ്രീന്‍ എം ഐ സി ക്യാമ്പയിന് പരിസ്ഥിതി ദിനത്തില്‍ തുടക്കം; ലക്ഷ്യം 30 ഏക്കര്‍ ക്യാമ്പസില്‍ 3000 വൃക്ഷത്തൈ നടല്‍

കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍ എംഐസി ക്യാമ്പസില്‍ 3000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ദേശീയപാതയോട് ചേര്‍ന്നതടക്കമുള്ള 30 ഏക്കറിലാണ് വൃക്ഷത്തൈകള്‍ നടുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എം ഐ സിക്കു കീഴിലുള്ള സ്ഥാപനങ്ങളിലായി 2000 വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ ഓരോരുത്തരും ഓരോ വൃക്ഷത്തൈകള്‍ നടും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കാമ്പയിനില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം ലത്തീഫ് ഉപ്പള …

ദേശീയ പാത നിർമ്മാണം: സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക് നിർദ്ദേശം

കാസർകോട്: ദേശീയ പാതയിലെ മണ്ണിടിച്ചിലും സർവ്വീസ് റോഡിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദേശീയ പാതയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.കാസർകോട് നഗരസഭയിൽ നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന്ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്ന് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാൻ അധികമായി എൻട്രി പോയിൻ്റ് കൊടുക്കുന്നതിന് നടപടിയെടുക്കാൻ ജില്ലാ കളക്ടർ ദേശീയ …

അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടം 5 ലക്ഷം രൂപ ചെലവഴിച്ച് പിടിഎ കമ്മിറ്റി ഫിറ്റ്‌നസാക്കി; മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ ക്ലാസ് റൂം ക്ഷാമത്തിന് നേരിയ ആശ്വാസം

മൊഗ്രാല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസി: എന്‍ജിനീയര്‍മാര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ കര്‍ശന വ്യവസ്ഥയെത്തുടര്‍ന്നു ടലെടുത്തക്ലാസ് റൂമുകളുടെ അഭാവം പിടിഎ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണിയിലുടെ പരിഹരിച്ചു. മൊഗ്രാലിലെ രണ്ട് ഓട് മേഞ്ഞ ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് കുമ്പള ഗ്രാമപഞ്ചായത്ത് അസി: എന്‍ജിനീയര്‍ വിഭാഗം മേല്‍ക്കൂരയുടെ അപകടാവസ്ഥയും, ചോര്‍ച്ചയും കണക്കിലെടുത്തു കെട്ടിടത്തിന് അണ്‍ഫിറ്റ് നല്‍കി ക്ലാസുകള്‍ നിറുത്തിവയ്പിക്കുകയായിരുന്നു.ഇതോടെ സ്‌കൂളില്‍ ഉണ്ടായ ക്ലാസ് റൂമുകളുടെ കുറവ് അധ്യാപകരെയും, പിടിഎയെയും …

സ്ത്രീകളുടെ സൗജന്യ യാത്ര:സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കു കുറഞ്ഞ നിരക്കില്‍ യാത്രാ സൗജന്യം ഒരുക്കിയും കോടിക്കണക്കിനു രൂപ സര്‍ക്കാരിലേയ്ക്ക് മുന്‍ കൂറായി നികുതി നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കും. തുച്ഛമായ കലക്ഷന്‍ തുക വച്ച് …

കടമുറിക്ക് മുന്നില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവം; പ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

കൊല്ലം: കടമുറിക്ക് മുന്നില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. വാല്‍പ്പാറയില്‍ നിന്നാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. വയോധികനെ കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തതുപോലെ കടന്നുപോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ …

യുവതി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: യുവതി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.തിരുവന്‍വണ്ടൂര്‍ സ്വദേശിനിയായ യുവതി മണിമലയാറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് കണ്ണമംഗലം സ്വദേശിയായ ഭര്‍ത്താവ് രഞ്ജു ബി പിള്ള (38) യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു മരിച്ച യുവതി. ഏപ്രില്‍ 26-നാണ് ജോലിക്ക് പോകുകയായിരുന്ന ഇവര്‍ പുളിക്കീഴ് പാലത്തില്‍ നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. സംഭവത്തില്‍ മാവേലിക്കര പൊലീസ് ആദ്യം മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് …

സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഓടയില്‍ വീണ് പരിക്കേറ്റ 16കാരന്‍ മരണമടഞ്ഞു. കടമ്പൂര്‍ മമ്മാക്കുന്ന് ദാറുല്‍ ഹുദയിലെ മുഹമ്മദ് റസല്‍ ഹുസൈന്‍ ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഏഴ് മണിയോടെ മമ്മാക്കുന്ന് മണ്ടോത്ത് കാവിന് സമീപത്തെ റോഡിലാണ് അപകടം. കടമ്പൂര്‍ സഫ മന്‍സിലില്‍ കെ. മുഹമ്മദ് ഫായിസ് ഓടിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് റസല്‍ ഹുസൈന്‍. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പരിക്കേറ്റ മുഹമ്മദ് ഫായിസ് മിംസില്‍ ചികിത്സയിലാണ്. റഫീഖ് – …

സ്വർണ വ്യാപാരിയെ ആക്രമിച്ച കേസ്: അക്രമികർക്ക് സമാന സംഭവങ്ങളിലും ബന്ധമെന്ന് സംശയം

പയ്യന്നൂർ: സ്വര്‍ണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് ആഭരണം കവര്‍ന്ന കേസിന് നേരത്തെ പിലാത്തറയില്‍ സമാനമായി നടന്ന രണ്ട് സംഭവവുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെട്ടു. തലശേരി ചിറക്കരയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാര്‍ ജലിന്തര്‍ നിഗമും ഭാര്യയും രണ്ട് കുട്ടികളും സുഹൃത്ത് സച്ചിനും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് തകര്‍ത്ത് വസ്ത്രങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട് കാറിന്റെ സീറ്റ് ഉള്‍പ്പെടെ കുത്തിക്കീറി പിലാത്തറ സഹകരണ കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനിടയില്‍ കുമാറിന്റെ ഭാര്യയുടെ …

ഓട്ടോഡ്രൈവർ കിണറ്റിൽവീണു മരിച്ചു

തളിപ്പറമ്പ്: ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട്,കരുവന്‍ചാല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കൂളാമ്പി റോഡിന് സമീപത്തെ പുളിയന്‍പറമ്പില്‍ പി.ജി.രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് (ബുധൻ) പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രാജേഷിന്റെ വീട്ടുമുറ്റം ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. മരച്ചില്ലകളും ഇലകളും വീണതിനെത്തുടര്‍ന്ന് കിണര്‍ ഇന്ന് വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി രാജേഷ് പുലര്‍ച്ചെ എഴുന്നേറ്റ് മോട്ടോര്‍ ഓൺ ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിയോ എന്നറിയുന്നതിനായി കിണറിന്റെ വക്കത്ത് …

ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്തി; യുവതി ഉൾപ്പെടെ 8 പേർക്കെതിരെ കേസ്

പയ്യന്നൂര്‍: ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് തിരുത്തിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. തായിനേരി ,വട്ട്യം വീട്ടില്‍ വി.വി ഗിരീഷിന്റെ (45) പരാതിയില്‍ കോറോത്തെ യു.പി.ബി രമ്യ, യു.പി.ബി പ്രമോദ്, ഉദിനൂര്‍ വില്ലേജ് ഓഫീസര്‍ രമേശ്, പയ്യന്നൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി രാജീവന്‍, എ. ഷീന, നഗരസഭ ക്ലാര്‍ക്ക് സി.കെ ശിവജി, പയ്യന്നൂര്‍ സഹകരണാശുപത്രി ചീഫ് എക്‌സിക്യുട്ടീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഗിരീഷിനെ ഉപേക്ഷിച്ച് രമ്യ …

പാലത്തിന്റെ കൈവരിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: മുട്ടാര്‍ പുഴയിലെ ഇടമുള പാലത്തിന്റെ കൈവരിയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ സൂര്യഗ്രാമം മേക്കോട്ടിലെ എം.എ. ബിജു (45) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സിലെ കരാര്‍ തൊഴിലാളിയാണ്. ഇടമുള പാലത്തിന് മുകളില്‍ ബിജുവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. ഫയര്‍ഫോഴ്സ് സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് പരിശോധനയില്‍ ബിജുവിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തി. …

ഹോട്ടലില്‍ വന്‍ തീപിടുത്തം; 20 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു , മരണപ്പെട്ടവരിൽ വിദേശ പൗരന്മാരും

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗര്‍ പരിസരത്തുള്ള ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. കെട്ടിടത്തില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. റസ്റ്റോറന്റിന്റെ താഴത്തെ നിലയിലായിരുന്നു തീപിടിച്ചത്. പിന്നാലെ അതിവേഗം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. സംഭവ …