കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കു കുറഞ്ഞ നിരക്കില്‍ യാത്രാ സൗജന്യം ഒരുക്കിയും കോടിക്കണക്കിനു രൂപ സര്‍ക്കാരിലേയ്ക്ക് മുന്‍ കൂറായി നികുതി നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കും. തുച്ഛമായ കലക്ഷന്‍ തുക വച്ച് ഡീസല്‍, അടിക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ കഴിയാത്ത സാഹചര്യത്തില്‍ എത്തിക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകളുടെ സംരക്ഷണം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാന്‍ പാടുള്ളൂവെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.






