കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിസഭയിലേക്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഭരണ ഘടന ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി.പരമേശ്വര ഉപമുഖ്യന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പിസി വിഷ്ണുനാഥ് ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page