തൃക്കരിപ്പൂർ : കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ ഉദിനൂരിൽ വീടിന് തീപ്പിടിച്ചു. ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. ഉദിനൂർ മുക്കിലെ എ.വി ബാബുരാജിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ സ്വീകരണ മുറിയിൽ ഉണ്ടായിരുന്ന ഇൻവെർട്ടർ, ടെലിവിഷൻ, ഫാൻ, ഇന്റർനെറ്റ് സംവിധാനം എന്നിവ പൂർണമായും സോഫ സെറ്റ് ഭാഗിക മായും കത്തിനശിച്ചു. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വിദ്യാർത്ഥിയായ ബാബുരാജിന്റെ മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോളാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.പിന്നീട് സമീപവാസികളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. ഏകദേശം 4 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറയുന്നു.







