ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോ.യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും നടത്തി

കാസർകോട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്സ് കേരള യുടെ കാസർകോട് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും പുലിക്കുന്നിൽ അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി നസീർ ഉൽഘടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് എസ് .കെ.പ്രകാശ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ , രതീഷ് കണ്ടടുക്കം , കെ.സുരേഷ് കുമാർ , ഗുണേന്ദ്രലാൽ സുനിൽ ,ദേവീദാസ് ,മനു,വിനായക ,പ്രകാശൻ ,ജോഷിതോമസ് ,അരവിന്ദൻ ,സിറിയക് മാത്യു ,ജയരാജ് ,വി.വി.രതീഷ് ,എ.കെ.രതീഷ് , ഗലേഷ്,മോഹൻ കുമാർ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികൾക്കും …

വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് : സർക്കാർ നടപടി സ്വാഗതാർഹം: ഋഷിരാജ് സിംഗ്

കാസർകോട്.:വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ഉണ്ടാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നു റിട്ടേഡ് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതു കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കേരളത്തിൽ വയോജനങ്ങൾക്ക് പ്രത്യേക പരിചരണം അത്യാവശ്യമാണെന്നും കാസർകോട് ട്രോമാകെയർ വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ട്രോമാകെയർ കാസർകോട്, നൽകിവരുന്ന സേവനം ശ്ലാഘനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു ട്രാക്ക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി …

ഭാവിക്കൊരു കരുതൽ: കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു

കുന്നുംകൈ:കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി കരുതലിൻ്റെ സ്‌നേഹ സ്പർശമായി 200 വിദ്യാർത്ഥികൾക്ക് നോട്ടു ബുക്ക് വിതരണം ,ചെയ്തു. ക്ഷേത്ര പരിധിയിലെ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണു നോട്ട് ബുക്ക്‌ വിതരണം ചെയ്തത് . ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി കെ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ വി ശ്രീനാഥ് അധ്യക്ഷതവഹിച്ചു. കാവിലെ കർമ്മി രാജൻ കപ്പാത്തി, ബാബു അന്തിതിരിയൻ , കൂട്ടായിക്കാർ,ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.ക്ഷേത്രം …

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കൊച്ചി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുവാറ്റുപുഴ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന് സമീപത്ത് നടന്ന അപകടത്തില്‍ പുനലൂര്‍ ഇടമണ്‍, ഹോളിമാസ് സ്‌കൂളിന് സമീപം ഉത്രം വീട്ടില്‍ ബിജുകുമാര്‍ (സാമി- 57) ആണ് മരിച്ചത്. സഹയാത്രികനായ മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. മുടവൂര്‍ ഭാഗത്തുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് …

കോഴിക്കോട് രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരം. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടില്‍ ഭാഗത്തുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പെരുമണ്ണ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ചിരുന്ന കുട്ടികളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രോഗം കണ്ടെത്തിയ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ …

ചെറുകുടുക്കയിലെ വലിയ കാരുണ്യം; കുടുംബശ്രീയുടെ ‘ശ്രീഭവനം’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കം

കാസര്‍കോട്:ഭവനരഹിതര്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിത ഭവനം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച ‘ശ്രീഭവനം – ഒരുമയിലുയരും കൂട്’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കമായി. പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷത വഹിച്ചു.കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം …

വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ വായില്‍ തുണി തിരുകി 12 പവന്‍ കവര്‍ന്നു; വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുന്നു

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ വയോധികയുടെ വായില്‍ തുണി തിരുകി 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ തനിച്ച് താമസിക്കുന്ന മറിയാമ്മ എന്ന സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.അണിഞ്ഞിരുന്ന മാലയും വളകളും അടങ്ങുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും അല്‍വാസികളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. മറിയാമ്മയുടെ കെയര്‍ ടേക്കര്‍ ആയ സ്ത്രീ മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് മോഷണം നടത്തിയതെന്നാണ് ഇവര്‍ …

പൊലീസുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തിച്ചു

കൊല്ലം: പൊലീസുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. അഞ്ചല്‍ ആര്‍ച്ചലില്‍ ഇന്ന് രാവിലെയാണ് സംഭവം. കത്തിച്ചയാളെ കണ്ടെത്താനായിട്ടില്ല. ബുള്ളറ്റിന് സമീപത്ത് നിന്ന് വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചതായി പറയുന്നു. പുനലൂരിലെ കോളേജില്‍ വച്ച് അടിച്ചതിനുള്ള മറുപടിയാണെന്നാണ് കത്തില്‍ പറയുന്നത്. സിപിഎം കളിച്ചല്ലേ അടിച്ചത്, ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് വിചാരിച്ചോ എന്നാണ് കത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മദ്യം വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം അറസ്റ്റില്‍

അമ്പലപ്പുഴ: മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ ബിവറേജസിന് സമീപം നടന്ന സംഭവത്തില്‍ കണ്ണപ്പന്‍ എന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധുവായ ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബിവറേജസില്‍ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. തര്‍ക്കത്തിനിടെ ബിജു പ്രതികളിലൊരാളായ …

കാസര്‍കോട് ഉള്‍പ്പെടെ 10 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ആറു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, …

ഇടിമിന്നലേറ്റ് 60 കാരന്‍ മരിച്ചു

ആലപ്പുഴ: ഇടിമിന്നലേറ്റ് 60 കാരന്‍ മരിച്ചു. അരൂര്‍ സ്വദേശി രവിയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് രവിക്ക് മിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. ഭാര്യയും, രണ്ടുമക്കളുമുണ്ട്. രവിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്.

കാരുണ്യസ്പർശം മെഗാ സ്കൂൾ കിറ്റ് വിതരണ പരിപാടി

കാസർകോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ഹെൽത്ത് ലൈൻ കാസർകോട് സംഘടിപ്പിച്ച കാരുണ്യ സ്പർശം സ്‌കൂൾ കിറ്റ് വിതരണ പരിപാടി എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു . ശ്രീജ പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു.ഹെൽത്ത്ലൈൻ ഡയരക്ടർ മോഹനൻ മാങ്ങാട്, രാമകൃഷ്ണൻ മോനാച്ച , ടി തമ്പാൻ, ദേവദാസ് പാലക്കുന്ന് , കുഞ്ഞികൃഷ്ണൻ കെ , രാഘവൻ പാലക്കുന്ന് , സജിന വി വി , ശ്രീജ , പൂർണ്ണിമ ,പിതാംബരൻ കെ സംസാരിച്ചു. വിവിധ …

ശ്വാസ തടസം: ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു

കാസര്‍കോട്: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു. കോട്ടയം, ഏറ്റുമാനൂര്‍ സ്വദേശിയും കണ്ണൂര്‍, കണ്ണപുരം, മൊട്ടമ്മലില്‍ സ്ഥിരതാമസക്കാരനുമായ കെ ആര്‍ സുനില്‍ കുമാര്‍ (68)ആണ് മരിച്ചത്. കാസര്‍കോട്ടെ ഒരു സിനിമാ തീയേറ്ററില്‍ എത്തിയതായിരുന്നു. ശനിയാഴ്ച തീയേറ്ററില്‍ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: ശാന്ത കുമാരി. മക്കള്‍: അജ്ഞു, ആതിര, ഐശ്വര്യ. മരുമക്കല്‍: സൂരജ് (നേവി), അനൂപ്(ന്യൂയോര്‍ക്ക്), ബിജോയ്(ദുബായ്).

ജില്ലയുടെ പിറന്നാൾ ദിനത്തിൽ നെല്ലിക്കുന്നിൽ ആവേശം ചൊരിഞ്ഞ്കാസർകോട് ബീച്ച് റൺ

കാസർകോട്: നെല്ലിക്കുന്ന് ബീച്ചിന്റെ പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ കൂടുതൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , കാസർകോട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കാസർകോട് ബീച്ച് റൺ ആവേശകരമായി. കുളിർമഴയും കടൽക്കാറ്റും പ്രഭാതത്തിന്റെ ഉന്മേഷവും ഒത്തുചേർന്ന റണ്ണിൽ നാന്നൂറോളം കായികപ്രേമികളാണ് പങ്കെടുത്തത്. കളക്ടർ അർജുൻ പാണ്ഡ്യൻ നേരത്തെ ജില്ലാ കലക്ടർ ആയിരുന്ന തൃശ്ശൂരിൽ നിന്ന് മൂന്നു കായികതാരങ്ങൾ ബീച്ച് റണ്ണിൽ പങ്കെടുക്കാനെത്തിയതും ആവേശം പകർന്നു രാവിലെ …

കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം; സൈക്കോളജിസ്റ്റ് അറസ്റ്റില്‍

കൊല്ലം: കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈക്കോളജിസ്റ്റിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ്(69) അറസ്റ്റിലായത്. ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയ്‌ക്കൊപ്പം സന്തോഷ് സുകുമാരന്റെ അടുത്ത് കൗണ്‍സിലിങ്ങിന് എത്താറുണ്ടെന്ന് പറയുന്നു. അമ്മയെ പുറത്തു നിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേന പീഡിപ്പിക്കുകായിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. കുട്ടിയുടെ …

ഓടുന്ന ട്രെയിനില്‍ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്നു; മാതാവ് അറസ്റ്റില്‍

റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്സ്പ്രസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ഇവര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചെങ്കിലും സഹയാത്രക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയ്ക്ക് …

ഉന്നത വിജയികളെ അനുമോദിച്ചു

കാസർകോട്:രാവണീശ്വരം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാല ബിഎസ് സി ലൈഫ് സയൻസ് സുവോളജി കംപ്യൂട്ടേഷണൽ ബയോളജിയിൽ ഒന്നാംറാങ്ക് നേടിയ വി അഭിനയ വെള്ളംതട്ട,ബി എ എക്കണോമിക്സ് ഉന്നത വിജയം നേടിയ അക്ഷയ പ്രഭാകരൻ.എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവ് എസ് ആർ എന്നിവർക്കാണ് സ്നേഹോപഹാരം നൽകിയത്. സംഘം സെക്രട്ടറി സുകേഷ് പ്രസിഡണ്ട് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ , കെ.വി …

പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറി; 24 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറി 24 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. ക്വെറ്റയിലെ ചാമന്‍ പട്ടാക്കില്‍ ട്രെയിന്‍ സിഗ്‌നല്‍ കടന്നുപോകുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ ട്രെയിനില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഈദ് അവധി ആഘോഷിക്കാന്‍ പെഷവാറിലേക്ക് പോകുകയായിരുന്ന സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിന്‍ കോച്ചുകള്‍ക്ക് തീപിടിക്കുകയായിരുന്നു. …