കാസർകോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ഹെൽത്ത് ലൈൻ കാസർകോട് സംഘടിപ്പിച്ച കാരുണ്യ സ്പർശം സ്‌കൂൾ കിറ്റ് വിതരണ പരിപാടി എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു . ശ്രീജ പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു.
ഹെൽത്ത്ലൈൻ ഡയരക്ടർ മോഹനൻ മാങ്ങാട്, രാമകൃഷ്ണൻ മോനാച്ച , ടി തമ്പാൻ, ദേവദാസ് പാലക്കുന്ന് , കുഞ്ഞികൃഷ്ണൻ കെ , രാഘവൻ പാലക്കുന്ന് , സജിന വി വി , ശ്രീജ , പൂർണ്ണിമ ,പിതാംബരൻ കെ സംസാരിച്ചു.
വിവിധ മേഖലകളിലെ ഇരുനൂറ് കുട്ടികൾക്ക് ബാഗ് , നോട്ട് ബുക്ക് , വാട്ടർ ബോട്ടിൽ , പേന ,പെൻസിൽ , റബ്ബർ , സ്റ്റിക്കർ എന്നിവയടങ്ങിയ സ്‌കൂൾ കിറ്റ് വിതരണം ചെയ്തു . നാരായണ പെരഡാല സ്വാഗതവും സുരേന്ദ്രൻ ബേക്കൽ നന്ദിയും പറഞ്ഞു .






