പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറി; 24 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറി 24 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്.

ക്വെറ്റയിലെ ചാമന്‍ പട്ടാക്കില്‍ ട്രെയിന്‍ സിഗ്‌നല്‍ കടന്നുപോകുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ ട്രെയിനില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഈദ് അവധി ആഘോഷിക്കാന്‍ പെഷവാറിലേക്ക് പോകുകയായിരുന്ന സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിന്‍ കോച്ചുകള്‍ക്ക് തീപിടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ക്വറ്റയിലെയും സമീപ പ്രദേശങ്ങളിലെയും മിലിട്ടറി, സിവില്‍ ആശുപത്രികളിലേക്ക് മാറ്റി.

ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഘടനവാദി സംഘടനകളാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page