കോഴിക്കോട് രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരം.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടില്‍ ഭാഗത്തുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പെരുമണ്ണ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ചിരുന്ന കുട്ടികളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രോഗം കണ്ടെത്തിയ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നേരത്തെ നിരവധി പേര്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ച് ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page