ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കൊച്ചി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുവാറ്റുപുഴ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന് സമീപത്ത് നടന്ന അപകടത്തില്‍ പുനലൂര്‍ ഇടമണ്‍, ഹോളിമാസ് സ്‌കൂളിന് സമീപം ഉത്രം വീട്ടില്‍ ബിജുകുമാര്‍ (സാമി- 57) ആണ് മരിച്ചത്. സഹയാത്രികനായ മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരിക്കേറ്റു. മുടവൂര്‍ ഭാഗത്തുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ലോറിയുടെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാര്‍. അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയാണ് ബിജുവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കള്‍: അഞ്ജിത, അഞ്ജന. പരിക്കേറ്റ ഹരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page