ആലപ്പുഴ: ഇടിമിന്നലേറ്റ് 60 കാരന്‍ മരിച്ചു. അരൂര്‍ സ്വദേശി രവിയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് രവിക്ക് മിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. ഭാര്യയും, രണ്ടുമക്കളുമുണ്ട്. രവിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്.







