കൊല്ലം: പൊലീസുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. അഞ്ചല്‍ ആര്‍ച്ചലില്‍ ഇന്ന് രാവിലെയാണ് സംഭവം. കത്തിച്ചയാളെ കണ്ടെത്താനായിട്ടില്ല. ബുള്ളറ്റിന് സമീപത്ത് നിന്ന് വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചതായി പറയുന്നു.
പുനലൂരിലെ കോളേജില്‍ വച്ച് അടിച്ചതിനുള്ള മറുപടിയാണെന്നാണ് കത്തില്‍ പറയുന്നത്. സിപിഎം കളിച്ചല്ലേ അടിച്ചത്, ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് വിചാരിച്ചോ എന്നാണ് കത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.







