വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ വായില്‍ തുണി തിരുകി 12 പവന്‍ കവര്‍ന്നു; വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുന്നു

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ വയോധികയുടെ വായില്‍ തുണി തിരുകി 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ തനിച്ച് താമസിക്കുന്ന മറിയാമ്മ എന്ന സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.അണിഞ്ഞിരുന്ന മാലയും വളകളും അടങ്ങുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.

തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും അല്‍വാസികളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. മറിയാമ്മയുടെ കെയര്‍ ടേക്കര്‍ ആയ സ്ത്രീ മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് മോഷണം നടത്തിയതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page