ഓടുന്ന ട്രെയിനില്‍ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്നു; മാതാവ് അറസ്റ്റില്‍

റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്സ്പ്രസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ഇവര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചെങ്കിലും സഹയാത്രക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീനോടൊപ്പം നാല് വര്‍ഷം മുമ്പാണ് യുവതി ഒളിച്ചോടിയത്. തുടര്‍ന്ന് വിവാഹിതരായ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ വെസ്റ്റ് സിംഗ്ഭുമിലെ സ്വന്തം സ്ഥലത്തേക്ക് മടങ്ങാന്‍ ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page