ശ്വാസ തടസം: ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു

കാസര്‍കോട്: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു. കോട്ടയം, ഏറ്റുമാനൂര്‍ സ്വദേശിയും കണ്ണൂര്‍, കണ്ണപുരം, മൊട്ടമ്മലില്‍ സ്ഥിരതാമസക്കാരനുമായ കെ ആര്‍ സുനില്‍ കുമാര്‍ (68)ആണ് മരിച്ചത്. കാസര്‍കോട്ടെ ഒരു സിനിമാ തീയേറ്ററില്‍ എത്തിയതായിരുന്നു. ശനിയാഴ്ച തീയേറ്ററില്‍ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ശാന്ത കുമാരി. മക്കള്‍: അജ്ഞു, ആതിര, ഐശ്വര്യ. മരുമക്കല്‍: സൂരജ് (നേവി), അനൂപ്(ന്യൂയോര്‍ക്ക്), ബിജോയ്(ദുബായ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page