മദ്യം വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം അറസ്റ്റില്‍

അമ്പലപ്പുഴ: മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ ബിവറേജസിന് സമീപം നടന്ന സംഭവത്തില്‍ കണ്ണപ്പന്‍ എന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധുവായ ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബിവറേജസില്‍ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. തര്‍ക്കത്തിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മര്‍ദിച്ചു. തുടര്‍ന്ന് പിന്നാലെയെത്തിയ പ്രതികള്‍ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page