ഭാവിക്കൊരു കരുതൽ: കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു

കുന്നുംകൈ:കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി കരുതലിൻ്റെ സ്‌നേഹ സ്പർശമായി 200 വിദ്യാർത്ഥികൾക്ക് നോട്ടു ബുക്ക് വിതരണം ,ചെയ്തു. ക്ഷേത്ര പരിധിയിലെ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണു നോട്ട് ബുക്ക്‌ വിതരണം ചെയ്തത് . ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി കെ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ വി ശ്രീനാഥ് അധ്യക്ഷതവഹിച്ചു. കാവിലെ കർമ്മി രാജൻ കപ്പാത്തി, ബാബു അന്തിതിരിയൻ , കൂട്ടായിക്കാർ,ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.ക്ഷേത്രം മാതൃസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി.ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനത്തെ ഏവരും പ്രശംസിച്ചു.മുമ്പ് ഓണാഘോഷ വേളയിൽ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും വിതരണം ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page