കാസർകോട്.:വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ഉണ്ടാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നു റിട്ടേഡ് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതു കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കേരളത്തിൽ വയോജനങ്ങൾക്ക് പ്രത്യേക പരിചരണം അത്യാവശ്യമാണെന്നും കാസർകോട് ട്രോമാകെയർ വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ട്രോമാകെയർ കാസർകോട്, നൽകിവരുന്ന സേവനം ശ്ലാഘനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു ട്രാക്ക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫ് മുഖ്യാതിഥിയായിരുന്നു. ഡിവൈഎസ്പി ആസാദ് എം പി, ആർടിഒ ജെ ജെറാഡ്, വടകര ആർ ടി ഒ പി രാജേഷ്, ജോ. ആർടി ഒ അജിത് ആൻഡ്രൂസ്, ജില്ലാ കോഡിനേറ്റർ എം വിജയൻ ,എംവിഐ വൈ . പ്രസി. ഡോ. പി ടി ഉഷ, ട്രഷറർ കെ വിജയൻ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ട്രാക്ക് ഭാരവാഹികളെയും , ഭാരവാഹികളെയും ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന ട്രാക്ക് വളണ്ടിയർമാരെ യും ചടങ്ങിൽ ആദരിച്ചു. ട്രാഫിക് ക്വിസ്, ട്രാക്ക് വളണ്ടിയർ മാരായ ഡയറ്റിലെ അധ്യാപക വിദ്യാർഥികളുടെ ഡാൻസ്, കിരൺ- ഹരിത രഘുനാഥ് സംഘത്തിന്റെ ഗാനമേള അരങ്ങേറി. പ്രായപൂർത്തി ആവാത്ത കുട്ടികൾഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.






