മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്ര; കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; യുവതിയെയും 17 കാരനെയും പിന്തുടര്‍ന്ന് പിടികൂടി
കൊച്ചി: മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്ത യുവതിയെയും 17 കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടര്‍ന്ന് പിടികൂടി. കാക്കനാട്- കളമശ്ശേരി മേഖലയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് (ഞായർ ) രാവിലെയാണ് സംഭവം. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന യുവതിയെ കാണുന്നത്. കൂടെ ഒരു കൗമാരക്കാരനും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ച് പോയി.സംശയം തോന്നി പിൻതുടരുകയായിരുന്നു.അഞ്ച് കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം ഉദ്യോഗസ്ഥര്‍ ഇരുവരെയും കയ്യോടെ പിടികൂടി. …