ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് കമ്മിറ്റി: ഹാജി മുഹമ്മദ്(പ്രസി), നാസർ ചെർക്കളം (ജന.സെക്ര) ,കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള (ട്രഷ)

ചെർക്കള: ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായി ഹാജി ചെർക്കള മുഹമ്മദ്(പ്രസി), നാസർ ചെർക്കളം (ജന.സെക്ര) ,കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ: ബഷീർ കനിയടുക്കം, സിർസി അബ്ദുല്ലക്കുഞ്ഞി, അഹ്‌മദ്‌ മല്ലം,ഇസ്മായിൽ ഹാജി (വൈ. പ്രസി.), സി എച്ച് എം അഷ്‌റഫ്‌, ഖാലിദ് ചെർക്കള, ഷാഫി ഇറാനി (സെക്ര).മുൻ പ്രസിഡൻ്റ് എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെർക്കളയിൽ ചേർന്ന ജനറൽബോഡി യോഗം സംയുക്ത ജമാഅത്ത് വൈസ് പ്രസിഡൻ്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി …

സമ്മർ ആർട്ട്എക്സിബിഷൻ ആരംഭിച്ചു

കാഞ്ഞങ്ങാട്:ഐറിസ്ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽകാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച സമ്മർ ആർട്ട് എക്സിബിഷൻഉജ്വല ബാല്യ പുരസ്കാരം ജേതാവ്ഇഷാന എസ് പാൽചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നു.താളുകൾ മറിച്ചു നോക്കാൻ പറ്റുന്ന രീതിയിൽകുട്ടികൾ തയ്യാറാക്കിയ സ്കെച്ചു ബുക്കുകൾ,ഉണങ്ങിയ ഇലകളിൽ പെയിന്റ് ചെയ്ത് മനോഹരമാക്കിയ കലാവസ്തുക്കൾ,കാൻവാസ്, പേപ്പർ, തുണി തുടങ്ങിയ പ്രതലങ്ങളിൽ അക്രിലിക്‌ ഉപയോഗിച്ച്‌ വരച്ചഅമൂർത്ത ചിത്രങ്ങൾ തുടങ്ങി വ്യത്യസ്ഥ മാധ്യമങ്ങളിൽ രചിച്ച കലാ സൃഷ്ടികൾ പ്രദർശനത്തിൽഉൾപ്പെടുന്നു.പത്ര താളുകൾ മാഗസിൻ, കാർഡ് …

സമയക്രമത്തെച്ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് മറ്റൊരു ബസില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം

കോഴിക്കോട്: സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് മറ്റൊരു ബസില്‍ ഇടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടിലായിരുന്നു സംഭവം. മുക്കം – കോഴിക്കോട് റൂട്ടില്‍ ഓടുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും സിറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹസ്ബി എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് സമയക്രമം സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിനു മുന്നില്‍ ബസ് നിര്‍ത്തിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. അതിനുശേഷം ബസ് പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് ആദ്യത്തെ ബസില്‍ ഇടിച്ചത്. രണ്ടു ബസിലും നിറയെ …

കാസര്‍കോട്ടും മറ്റു മൂന്നു ജില്ലകളിലും വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് സബ് സ്‌റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

എം വി ഗോവിന്ദന്‍ ചാം ചച്ച; ചോം ചച്ച: സി പി എം അടൂര്‍ എ സി

കൊട്ടാരക്കര: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചാം ചച്ച, ചോം ചച്ച പോലാണെന്ന് സി പി എം അടൂര്‍ ഏരിയാ കമ്മിറ്റിയില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.നടന്‍ ജയന്റെ ഒരു സിനിമയില്‍ അത്തരത്തില്‍ ഒരുപാട്ടുണ്ടെന്നും അതുപോലെയാണ് എം വി ഗോവിന്ദന്റെ പത്രസമ്മേളനമെന്നും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുറന്നടിച്ചു. ചാം ചച്ച, ചോം ചച്ച എന്ന പാട്ട് എഴുതിയ ആള്‍ക്കും അതിനു സംഗീതം നല്‍കിയ ആള്‍ക്കും അതു കേട്ടവര്‍ക്കും അതെന്താണെന്നറിയില്ല. അതുപോലെയാണ് ഗോവിന്ദന്റെ …

12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു; ഇരു കാലുകളിലും പരിക്ക്

കോഴിക്കോട്: 12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. ഇരു കാലുകളിലും കടിയേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധിയായതിനാല്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. മറ്റു കുട്ടികള്‍ക്കൊപ്പം പള്ളിയില്‍ പോയി മടങ്ങുന്നതിനിടെയാണ് കടിയേറ്റത്. പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാള്‍ക്ക് കടിയേല്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു

ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു.നേപ്പാളിലെ എക്‌സ്‌പെഡിഷന്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഋഷി ഭണ്ഡാരിയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്. ഇറങ്ങുന്നതിനിടെ കടുത്ത ക്ഷീണവും ശ്വാസതടസവും അനുഭവപ്പെട്ടാണ് ഇരുവരും മരിച്ചത്. കൂടെയുണ്ടായിരുന്ന ഗൈഡുകള്‍ ഇവര്‍ക്ക് വേണ്ട പരിചരണം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. 21 കാരിയായ സാനിക ഷായും അതിര്‍ത്തി സുരക്ഷാ സേനയിലെ വനിതാ പര്‍വതാരോഹക സംഘവും ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ …

അമേരിക്കയിലും ഭരണവിലാസം തട്ടിപ്പ്: യു എസ് സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥി നിക്കോള്‍ സഫിയര്‍ നികുതി വെട്ടിപ്പ് വിവാദത്തില്‍

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥി ഡോ. നിക്കോള്‍ സഫിയര്‍ നികുതി വെട്ടിപ്പു വിവാദത്തില്‍.കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിനു രൂപയുടെ നികുതി ഇളവു നേടിയെന്നാണ് ആരോപണം. ന്യുജേഴ്‌സിലെ തന്റെ ആഡംബര എസ്റ്റേറ്റില്‍ കോഴികളെ വളര്‍ത്തുന്നതിലൂടെയാണ് സഫിയര്‍ നികുതി ആനുകൂല്യത്തിന് അര്‍ഹനാവുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.ന്യുജേഴ്‌സീയില്‍ നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമി സ്വന്തമായുള്ള കര്‍ഷകരെ സഹായിക്കുന്നതിനു കാര്‍ഷികാവശ്യങ്ങള്‍ക്കു നികുതി ഇളവു നല്‍കുന്നുണ്ട്. ഈ നിയമം കോടീശ്വരന്മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണു …

വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി; വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍.ടി ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എസ്.മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മറ്റു ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും ഇത്തരത്തില്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍. 19 വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയത്. മറ്റ് ആര്‍.ടി ഓഫീസുകള്‍ക്ക് കീഴിലുള്ള വാഹനങ്ങള്‍ കൊല്ലം ഓഫീസില്‍ പരിശോധിക്കണമെങ്കില്‍ …

വാടകക്കെടുത്ത് മറിച്ചു വിറ്റ ആഡംബര കാറുകള്‍ എത്ര?; ജീവിതം അടിച്ചുപൊളിച്ച ഷംസുദ്ദീന്‍ മുഹമ്മദ് ജയിലില്‍, പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങി വിദ്യനഗര്‍ പൊലീസ്

കാസര്‍കോട്: വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകള്‍ മറിച്ച് വിറ്റതു വഴി ലഭിച്ച ലക്ഷക്കണക്കിന് രൂപ കൊണ്ട് ജീവിതം അടിച്ചുപൊളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ്. കാഞ്ഞങ്ങാട്, ആവിക്കരയിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനായ ഷംസുദ്ദീന്‍ മുഹമ്മദിനെ (32) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ സ്ത്രീ നല്‍കിയ പരാതി പ്രകാരം കഴിഞ്ഞ ദിവസമാണ് ഇയാളെ വിദ്യാനഗർ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷും എസ് ഐ അനൂപും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം …

മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി; മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പത്തനംതിട്ട: മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോന്നി പത്തനാപുരത്തെ പ്രകാശന്‍ എന്നയാളുടെ ഗുഡ്‌സ് ഓട്ടോയുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കഴിഞ്ഞദിവസമാണ് വാഹനം മോഷണം പോയത്. പച്ചക്കറി കട നടത്തുകയാണ് പ്രകാശന്‍. വാഹനം കാണാതായതിന് പിന്നാലെ പ്രകാശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോന്നിയിലെ ഒരു ബാറിലെ സിസിടിവിയില്‍ പ്രകാശന്റെ ഗുഡ്‌സ് ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വാഹനം കാണാതായ ദിവസം രാത്രി പതിഞ്ഞതാണ് ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചു. മോഷ്ടിച്ച …

സ്‌കൂള്‍ വിപണി പിടിച്ചെടുക്കാന്‍ വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ കാസര്‍കോട്ടും

കാസര്‍കോട്: സ്‌കൂള്‍ വിപണികള്‍ പിടിച്ചടക്കാന്‍ വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ കാസര്‍കോട്ടും ചുവടുറപ്പിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആകര്‍ഷകമായി ഉല്‍പ്പാദിപ്പിച്ചു വിദേശ രാജ്യങ്ങള്‍ കേരള വിപണിയിലും എത്തിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട്ടും ഇവ എത്തിയിട്ടുണ്ട്.കൊറിയയില്‍ നിര്‍മ്മിച്ചതെന്നവകാശപ്പെടുന്ന സ്‌കൂള്‍ ബാഗ്, പേന, പെന്‍സില്‍, പെന്‍സില്‍ കട്ടര്‍, ഇറേസര്‍ എന്നിവയാണ് കാസര്‍കോട്ടെത്തിയ വിദേശ ഉല്‍പ്പന്നങ്ങള്‍. ഇവയുടെ വശ്യമായ മോഡലുകളാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തും കേരളത്തിലും ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം സാധനങ്ങളെക്കാള്‍ കുറഞ്ഞ വിലക്ക് ഇവ ലഭ്യമാവുന്നുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അവയുടെ ഗുണനിലവാരം ആരും ഉപയോഗിച്ച് ഉറപ്പാക്കിയിട്ടില്ലെന്നു …

കൂടുതല്‍ സ്വര്‍ണ്ണം വേണമെന്ന്; കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ് പീഡനം തുടങ്ങി, ഭര്‍ത്താവിനും മാതാവിനുമെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംബ്രാണ, കൊടിയമ്മ, ഛത്രംപ്പള്ളയിലെ ആയിഷാബീബി (25)യുടെ പരാതി പ്രകാരം ഭര്‍ത്താവ് കൊടിയമ്മ, പൂക്കാര വീട്ടില്‍ ജാഫര്‍ സാദിഖ്, ഭര്‍തൃമാതാവ് ആയിഷ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.2022 ഒക്ടോബര്‍ 23ന് ആണ് ജാഫര്‍ സാദിഖും ആയിഷബീബിയും മതാചാര പ്രകാരം വിവാഹിതരായത്. കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞതു മുതല്‍ 2026 മെയ് 19വരെ ഭര്‍ത്താവും ഭര്‍തൃമാതാവും കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് …

അമേരിക്കന്‍ പൊലീസ് ഓഫീസറുടെ വ്യാജ യൂണിഫോം ധരിച്ച് വ്യാജ പൊലീസ് വാഹനത്തില്‍ കറങ്ങി നടന്ന എല്‍സാല്‍വദോര്‍ സ്വദേശി പിടിയില്‍

പി പി ചെറിയാന്‍ ടെക്‌സസ്: പൊലീസ് ഓഫീസറുടെ വ്യാജ യൂണിഫോം ധരിച്ച് വ്യാജ പൊലീസ് വാഹനത്തില്‍ കറങ്ങി നടന്ന എല്‍സാല്‍വദോര്‍ സ്വദേശി ജുവാന്‍ ക്രൂസ് ഗാസിയ (39) എന്നയാളെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഈസ്‌റ്റെക്‌സ് ഫ്രീ വേയിലെ ട്രാഫിക് സിഗ്‌നലിലൂടെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് കാറിന്റെ മുന്നിലും പിന്നിലും പൊലീസ് എന്നും വശങ്ങളില്‍ ഫെഡറല്‍ പാസ്റ്റര്‍ ജുവാന്‍ ക്രൂസ് എന്നും എഴുതിയ ടൊയോട്ട കാംറി കാര്‍ ഓടിച്ചു പോകുന്നത് കണ്ട് അമേരിക്കന്‍ പൊലീസ് സംശയത്തില്‍ കാര്‍ …

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന് ; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജൂണ്‍ ഒന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്തുസംസ്ഥാനങ്ങളില്‍ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളില്‍ പൂര്‍ത്തിയാകും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഒഴിവ് വരുന്നവരില്‍ പ്രധാനികളാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂണ്‍ പതിനൊന്നിനാണ്. ജൂണ്‍ …

ഹരിയാനയില്‍ വാഹനാപകടം; മലപ്പുറം സ്വദേശിനി മരിച്ചു

മലപ്പുറം: ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനി മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദിഖിന്റെ സഹോദരിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മറ്റ് വിവരങ്ങള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ.

വിഷം കുത്തിവയ്ക്കാന്‍ ശരീരത്തില്‍ ഞരമ്പു കണ്ടെത്താന്‍ കഴിയാതായതിനെ തുടര്‍ന്നു അമേരിക്കന്‍ കോടതി പ്രതിയുടെ വധശിക്ഷ തടഞ്ഞു

ടെന്നസി: വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനു പ്രതിയുടെ ശരീരത്തില്‍ സൂചി കുത്താനുള്ള ഞരമ്പു കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നു അമേരിക്കന്‍ കോടതി വധ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു.പ്രതി ടോണി കറൂത്തേഴ്‌സിനെ ടെന്നസി ഗവര്‍ണര്‍ ബില്‍ലീ വധശിക്ഷ നടപ്പാക്കുന്നതില്‍ ഒരു വര്‍ഷത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചു. വധശിക്ഷക്കുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സുരക്ഷാ നടപടി മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ടാമതൊരു ഞരമ്പ് പ്രതിയുടെ ദേഹത്ത് കണ്ടെത്താന്‍ പലതവണ ശ്രമിച്ചിട്ടും കഴിയാതായതോടെയാണ് ശിക്ഷാവിധി നിര്‍ത്തിവച്ചത്.1994ല്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 1996ലാണ് ടോണി …

പൊലീസ് സ്‌റ്റേഷനിൽ നിന്നു പ്രതി ഇറങ്ങിയോടി; പിന്നാലെ പിടിയിൽ

കണ്ണൂർ: പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ നബീസാസില്‍ കെ.സി മുഹമ്മദ് റിഷാനെ(30) യാണ് അറസ്റ്റു ചെയ്തത്. ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത് എടക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചതായിരുന്നു.വൈകുന്നേരത്തോടെ ടോയ്‌ലറ്റില്‍ പോകണമെന്നുപറഞ്ഞു. ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുംവഴി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ: അരുണും എ.എസ്.ഐ: സി.പി സാജനും പിറകെ ഓടുകയും സ്റ്റേഷന് സമീപത്തെ റോഡില്‍ വെച്ച് പിടികൂടുകയുമായിരുന്നു.