സമയക്രമത്തെച്ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് മറ്റൊരു ബസില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം

കോഴിക്കോട്: സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് മറ്റൊരു ബസില്‍ ഇടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടിലായിരുന്നു സംഭവം. മുക്കം – കോഴിക്കോട് റൂട്ടില്‍ ഓടുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും സിറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹസ്ബി എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് സമയക്രമം സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിനു മുന്നില്‍ ബസ് നിര്‍ത്തിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. അതിനുശേഷം ബസ് പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് ആദ്യത്തെ ബസില്‍ ഇടിച്ചത്. രണ്ടു ബസിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. അതിനുശേഷം ബസ് ഓടിച്ചുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന ജെബി ഐ ചെറിയാന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുനിരത്ത് ഗുണ്ടായിസം നടത്തേണ്ട ഇടമല്ല. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page