അമേരിക്കയിലും ഭരണവിലാസം തട്ടിപ്പ്: യു എസ് സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥി നിക്കോള്‍ സഫിയര്‍ നികുതി വെട്ടിപ്പ് വിവാദത്തില്‍

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥി ഡോ. നിക്കോള്‍ സഫിയര്‍ നികുതി വെട്ടിപ്പു വിവാദത്തില്‍.
കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിനു രൂപയുടെ നികുതി ഇളവു നേടിയെന്നാണ് ആരോപണം. ന്യുജേഴ്‌സിലെ തന്റെ ആഡംബര എസ്റ്റേറ്റില്‍ കോഴികളെ വളര്‍ത്തുന്നതിലൂടെയാണ് സഫിയര്‍ നികുതി ആനുകൂല്യത്തിന് അര്‍ഹനാവുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.
ന്യുജേഴ്‌സീയില്‍ നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമി സ്വന്തമായുള്ള കര്‍ഷകരെ സഹായിക്കുന്നതിനു കാര്‍ഷികാവശ്യങ്ങള്‍ക്കു നികുതി ഇളവു നല്‍കുന്നുണ്ട്. ഈ നിയമം കോടീശ്വരന്മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണു പരാതി. ഇത്തരക്കാര്‍ തങ്ങളുടെ എസ്റ്റേറ്റുകളില്‍ നാമമാത്രമായി കൃഷി ചെയ്യുകയും അതിന്റെ മറവില്‍ വന്‍ തുക നികുതി വെട്ടിക്കുന്നതായുമാണ് പരാതി.
5.8 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവു ഉള്‍പ്പെടുന്ന 10 ഏക്കറിലധികം ഭൂമിക്ക് 40 ഡോളര്‍ മാത്രമാണ് നികുതി അടക്കുന്നതെന്നും ഇതു നിയമലംഘനത്തിന്റെ ഞെട്ടിക്കുന്ന തെളിവാണെന്നും കര്‍ഷക സമിതി ആരോപിക്കുന്നു. താനൊരു യഥാര്‍ത്ഥ കര്‍ഷകനല്ലെന്നു സഫിയര്‍ മുമ്പു സോഷ്യല്‍ മീഡിയയില്‍ സമ്മതിച്ചിട്ടുണ്ടെന്നു അവര്‍ എടുത്തുകാട്ടുന്നു.
ട്രമ്പിന്റെ ഗോള്‍ഫ് കോഴ്‌സ് ഗായകരായ ബ്രൂസ് സ്പ്രിംഗ് സ്റ്റീന്‍, ജോണ്‍ബേണ്‍ ജോവി തുടങ്ങിയവരും ഇത്തരത്തില്‍ നികുതി ഇളവു നേടുന്നുണ്ടെന്നു കര്‍ഷക സമിതി ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page