മലപ്പുറം: ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനി മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദിഖിന്റെ സഹോദരിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മറ്റ് വിവരങ്ങള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ.







