വിവാഹ വാഗ്ദാനം ചെയ്ത് 23 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ദേഹത്ത് ഇറച്ചി വാരിയെറിഞ്ഞതായും പരാതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം ചെയ്ത് 23 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ബട്‌ല ഹൗസ് പ്രദേശത്ത് നടന്ന സംഭവത്തില്‍ ദളിത് പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി നല്‍കിയത്. 2021ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സാഹില്‍ എന്ന പേരിലാണ് പെണ്‍കുട്ടിയെ പ്രതി പരിചയപ്പെട്ടത്. പിന്നീട് അയാളുടെ യഥാര്‍ഥ പേര് ഫഹീം എന്നാണെന്ന് പെണ്‍കുട്ടി മനസ്സിലാക്കി. താന്‍ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഫഹീം യുവതിയോട് പറഞ്ഞു. പിന്നാലെ …

ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു; പ്രതി അറസ്റ്റില്‍

കോട്ടയം: ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ജോണിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ബാലാമണി (50) ആണു മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആറുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തു ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരംവെട്ട് ലോഡിങ് തൊഴിലാളിയാണു ജോണ്‍. ഈരാറ്റുപേട്ടയിലെ തയ്യല്‍ സ്ഥാപനത്തില്‍ …

രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും നടത്തി

പൊയിനാച്ചി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സരണി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും നടത്തി . പൊയിനാച്ചി പറമ്പ് രാജീവ്ജി വായനശാല യിൽ നടന്ന പരിപാടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ tഉദ്ഘാടനം ചെയ്തു. പി നാരായണൻ അടിയോടി അധ്യക്ഷത വഹിച്ചു. ബി എം ജമാൽ പ്രഭാഷണം നടത്തി. കാവ്യ മഞ്ജരി പുരസ്ക്കാര ജേതാവ് ആലിസ് തോമസിനെ ചടങ്ങിൽ ആദരിച്ചു. രാഘവൻ , സി രത്‌നാകരൻ, കെ സരോജിനി, എം …

നിയമസഭാ സ്പീക്കര്‍: മൂന്നു സ്ഥാനാര്‍ത്ഥികള്‍; വോട്ടെടുപ്പ് തുടരുന്നു

തിരു: സംസ്ഥാന നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമസഭയില്‍ ഒന്‍പതു മണിക്കാരംഭിച്ചു.പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്കു മൂന്നു പേര്‍ മത്സരിക്കുന്നുണ്ട്. വലതു മുന്നണിയില്‍ നിന്നു മത്സരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനു വേണ്ടി നാലു സെറ്റ് പത്രിക സമര്‍പ്പിച്ചു. ഇടതു സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ വേണ്ടി രണ്ടു സെറ്റ് നാമനിര്‍ദ്ദേശ പത്രികകളും ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാറിനു വേണ്ടി ഒരു പത്രികയുമാണ് സമര്‍പ്പിച്ചത്. ആദ്യം വോട്ട് ചെയ്തതു …

തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസ്ഥാനത്തേക്ക്; എ എം ഷാജഹാൻ മന്ത്രിയായേക്കും

ചെന്നൈ: തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസഭയിലേക്ക് . പാവനാശിനി മണ്ഡലത്തിൽ നിന്നു വിജയിച്ച ലീഗ് സ്ഥാനാർത്ഥി എ.എം.ഷാജഹാനെ പാർട്ടി നേതൃയോഗം മന്ത്രിസ്ഥാനത്തേക്കു തിരഞ്ഞടുത്തു. നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.എം.കെ.മുനണിയിലെ ഘടക കക്ഷിയായി മത്സരിച്ച ലീഗ് രണ്ട് സീറ്റിൽ വിജയിച്ചു.ഡി.എം.കെ ക്കു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ വി സി.കെ മുന്നിലെത്തുകയും ചെയ്തതോടെ അഞ്ച് എം.എൽ.എ. മാരുള്ള കോൺസ് ഡി.എം.കെ. മുന്നണി വിട്ടു വിജയിക്കു പിന്തു യുമായി എത്തി. അതിൽ രണ്ടു പേർ മന്ത്രിമാരാവുകയും ചെയ്തു. കോൺസ് …

പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടയിൽ കാൽവഴുതി പുഴയിൽ വീണ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങി മരിച്ചു. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരിച്ചു. ടെക്നോപാർക്ക് ജീവനക്കാരിയാണ് അനുപമ. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. അനുപമയും എട്ടു സുഹൃത്തുക്കളും പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിനടുത്ത് അനുപമയും ശ്രുതിയും പാറക്കെട്ടിലൂടെ കൈകോർത്ത് നടക്കുന്നതിനിടയിൽ ശ്രുതി കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ശ്രുതിയെ രക്ഷിക്കാൻ അനുപമ വെള്ളത്തിൽ ചാടി . ഇത് കണ്ട അന്യസംസ്ഥാന തൊഴിലാളികളാണ് ഇതുവരെയും കരക്കെത്തിച്ചത്. ഉടൻ …

ഇന്നത്തെ പ്രധാന വാർത്തകൾ

​എബോള പ്രതിരോധവും ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗവും: കോംഗോയിലും ഉഗാണ്ടയിലും പടരുന്ന ‘എബോള ബുന്ദിബുഗ്യോ’ രോഗബാധയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിനുള്ള അടിയന്തര ശാസ്ത്ര കൺസൾട്ടേഷൻ യോഗം ഇന്ന് ജനീവയിൽ നടക്കുകയാണ്. നിലവിൽ ഫലപ്രദമായ എബോള വാക്സിൻ ലഭ്യമാക്കാൻ ഒൻപത് മാസമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗം സ്വീഡനിലെ ഹെൽസിൻബോർഗിൽ പുരോഗമിക്കുകയാണ്. അങ്കാറയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളും …

18 ട്രെയിനുകൾ നീട്ടണം; സൂപ്പർ ഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശം പരിഹരിക്കാൻ ജില്ലാ ഭരണകൂടം മാസ്റ്റർ പ്ലാൻ തയ്യാറാക്കി

കാസർകോട്:കാസർകോട്ടെ റെയിൽവേ യാത്രാക്ലേശം പരിഹരിക്കുന്നതിനു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റയിൽവേ സമഗ്ര നിർദ്ദേശമടങ്ങിയ റിപ്പോർട്ട് റെയിൽവെ അധികൃതർക്ക് കൈമാറി.കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും, നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കളക്ടർ കത്തയച്ചത്.പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തിനു അയച്ച ഔദ്യോഗിക കത്തിലാണ് കാസർകോട് ജില്ല നേരിടുന്ന കടുത്ത യാത്രാ ക്ലേശം ജില്ലാ കളക്ടർ വിശദീകരിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിൽ നിന്ന് പുറപ്പെടുന്ന നിരവധി …