മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി; മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പത്തനംതിട്ട: മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കള്ളന്‍ ബാറിലെത്തി മദ്യവുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോന്നി പത്തനാപുരത്തെ പ്രകാശന്‍ എന്നയാളുടെ ഗുഡ്‌സ് ഓട്ടോയുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കഴിഞ്ഞദിവസമാണ് വാഹനം മോഷണം പോയത്. പച്ചക്കറി കട നടത്തുകയാണ് പ്രകാശന്‍. വാഹനം കാണാതായതിന് പിന്നാലെ പ്രകാശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോന്നിയിലെ ഒരു ബാറിലെ സിസിടിവിയില്‍ പ്രകാശന്റെ ഗുഡ്‌സ് ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

വാഹനം കാണാതായ ദിവസം രാത്രി പതിഞ്ഞതാണ് ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചു. മോഷ്ടിച്ച വാഹനവുമായി ബാറിലെത്തിയ കള്ളന്‍ ഉടന്‍ തന്നെ വാഹനത്തില്‍ പുറത്തിറങ്ങുന്നത് കാണാം. മദ്യം വാങ്ങി പോയതാകാം എന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page