പൊലീസ് സ്‌റ്റേഷനിൽ നിന്നു പ്രതി ഇറങ്ങിയോടി; പിന്നാലെ പിടിയിൽ

കണ്ണൂർ: പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ നബീസാസില്‍ കെ.സി മുഹമ്മദ് റിഷാനെ(30) യാണ് അറസ്റ്റു ചെയ്തത്. ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത് എടക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചതായിരുന്നു.വൈകുന്നേരത്തോടെ ടോയ്‌ലറ്റില്‍ പോകണമെന്നുപറഞ്ഞു. ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുംവഴി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ: അരുണും എ.എസ്.ഐ: സി.പി സാജനും പിറകെ ഓടുകയും സ്റ്റേഷന് സമീപത്തെ റോഡില്‍ വെച്ച് പിടികൂടുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page