എം വി ഗോവിന്ദന്‍ ചാം ചച്ച; ചോം ചച്ച: സി പി എം അടൂര്‍ എ സി

കൊട്ടാരക്കര: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചാം ചച്ച, ചോം ചച്ച പോലാണെന്ന് സി പി എം അടൂര്‍ ഏരിയാ കമ്മിറ്റിയില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നടന്‍ ജയന്റെ ഒരു സിനിമയില്‍ അത്തരത്തില്‍ ഒരുപാട്ടുണ്ടെന്നും അതുപോലെയാണ് എം വി ഗോവിന്ദന്റെ പത്രസമ്മേളനമെന്നും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുറന്നടിച്ചു. ചാം ചച്ച, ചോം ചച്ച എന്ന പാട്ട് എഴുതിയ ആള്‍ക്കും അതിനു സംഗീതം നല്‍കിയ ആള്‍ക്കും അതു കേട്ടവര്‍ക്കും അതെന്താണെന്നറിയില്ല. അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ബന്ധുനിയമനത്തിന് ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടിയെടുത്തു. എന്നാല്‍ എം വി ഗോവിന്ദന്റെ ഭാര്യാ നിയമനത്തിനെതിരെ ആരും നടപടിയെടുക്കാത്തതെന്താണെന്നു പ്രവര്‍ത്തകര്‍ ആരാഞ്ഞു. കെ പി എം എസിന്റെ എല്ലാ വോട്ടും എല്‍ ഡി എഫിനു നല്‍കാമെന്നു പറഞ്ഞു സി പി എം നേതാക്കള്‍ പണം വാങ്ങിയെന്നും കമ്മിറ്റി വിമര്‍ശിച്ചു. അടൂരില്‍ സി പി ഐ പ്രിജി കണ്ണന്‍ എന്നൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകമാത്രമേ ചെയ്തുള്ളൂ. അല്ലാതെ മറ്റൊന്നും അവര്‍ ചെയ്തില്ല. മുന്‍ സി പി ഐ എം എല്‍ എ ചിറ്റയം ഗോപകുമാറിനെതിരായ വോട്ടാണ് പ്രിജി കണ്ണന്റെ തോല്‍വിക്കു കാരണമെന്നു യോഗം അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page