വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി; വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍.ടി ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എസ്.മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മറ്റു ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും ഇത്തരത്തില്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.

19 വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയത്. മറ്റ് ആര്‍.ടി ഓഫീസുകള്‍ക്ക് കീഴിലുള്ള വാഹനങ്ങള്‍ കൊല്ലം ഓഫീസില്‍ പരിശോധിക്കണമെങ്കില്‍ ആര്‍.ടി.ഒ അനുമതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഏജന്റുമാര്‍ എത്തിക്കുന്ന അപേക്ഷകളില്‍ ഇത്തരം മാനദണ്ഡങ്ങള്‍ മറികടന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുകയായിരുന്നു. പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page