വിഷം കുത്തിവയ്ക്കാന്‍ ശരീരത്തില്‍ ഞരമ്പു കണ്ടെത്താന്‍ കഴിയാതായതിനെ തുടര്‍ന്നു അമേരിക്കന്‍ കോടതി പ്രതിയുടെ വധശിക്ഷ തടഞ്ഞു

ടെന്നസി: വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനു പ്രതിയുടെ ശരീരത്തില്‍ സൂചി കുത്താനുള്ള ഞരമ്പു കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നു അമേരിക്കന്‍ കോടതി വധ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു.
പ്രതി ടോണി കറൂത്തേഴ്‌സിനെ ടെന്നസി ഗവര്‍ണര്‍ ബില്‍ലീ വധശിക്ഷ നടപ്പാക്കുന്നതില്‍ ഒരു വര്‍ഷത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചു.

വധശിക്ഷക്കുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സുരക്ഷാ നടപടി മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ടാമതൊരു ഞരമ്പ് പ്രതിയുടെ ദേഹത്ത് കണ്ടെത്താന്‍ പലതവണ ശ്രമിച്ചിട്ടും കഴിയാതായതോടെയാണ് ശിക്ഷാവിധി നിര്‍ത്തിവച്ചത്.
1994ല്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 1996ലാണ് ടോണി കറൂത്തേഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ഇപ്പോഴും ഇദ്ദേഹം വാദിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ മരുന്നാണ് വധശിക്ഷയ്ക്ക് ഉപയോഗിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. വധശിക്ഷക്കുള്ള മരുന്നുകള്‍ കൃത്യമായി പരിശോധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ടെന്നീസിയില്‍ മുമ്പ് മൂന്ന് വര്‍ഷത്തേക്ക് വധശിക്ഷകള്‍ നിറുത്തിവച്ചിട്ടുണ്ട്.
ശരീരത്തില്‍ സൂചി കുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കറൂത്തേഴ്‌സിനെ മെഡിക്കല്‍ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം ടെന്നീസില്‍ നടക്കാനിരുന്ന ആദ്യ വധശിക്ഷ കറൂത്തേഴ്‌സിന്റെതായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page